എൻ.കെ പ്രേമചന്ദ്രന് അലയമൺ പഞ്ചായത്തില്‍ സ്വീകരണം നൽകി
1416531
Monday, April 15, 2024 11:52 PM IST
അഞ്ചൽ : യുഡിഎഫ് സ്ഥാനാർഥി എൻ.കെ പ്രേമചന്ദ്രന് അലയമൺ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സ്വീകരണം നൽകി. പുത്തയം ജംഗ്ഷനില്‍ നിന്നുമാണ് സ്വീകരണ പര്യടനം ആരംഭിച്ചത്.
നിശ്ചയിച്ച സമയത്തില്‍ നിന്നും ഏറെ വൈകി ഇവിടെയെത്തിയ സ്ഥാനാര്‍ഥിക്ക് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള വലിയ ഒരു സംഘം കാത്തു നിന്ന് സ്വീകരിച്ചു. ഇവിടെ നിന്നും നിരവധി ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ അടുത്ത സ്വീകരണ സ്ഥലമായ കോളജ് ജംഗ്ഷനിലേക്ക്.
ഇവിടെനിന്നും കടവറത്ത് എത്തിയപ്പോഴേക്കും ലഭിച്ചതും മികച്ച സ്വീകരണമാണ്. സ്വീകരണങ്ങള്‍ക്ക് കേന്ദ്ര സംസ്ഥാന സര്ക്കരുകള്ക്കെതിരെയും തന്റെ വികസന നേട്ടങ്ങള്‍ വിവരിച്ചും നന്ദി പ്രസംഗം.
കടവറത്ത് നിന്നും കരുകോണ്‍, ചണ്ണപ്പേട്ട, താഴേമീന്കുളം ഉള്‍പ്പടെയുള്ള പതിനഞ്ചോളം സ്വീകരണ സ്ഥലങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി പര്യടനം രാത്രിയോടെ പുല്ലാഞ്ഞിയോട് ജംഗ്ഷനിൽ സമാപിച്ചു. കെപിസിസി ജനൽ സെക്രട്ടറി എം.എം നസീർ, ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.എസ് പ്രദീപ്, ഏരൂർ സുഭാഷ് യുഡിഎഫ് നേതാക്കളായ എം.എം സാദിഖ്, കെ.ജി സാബു, വയലശശി, പാങ്ങോട് സുരേഷ്, ജി.നളിനാക്ഷൻ, മഞ്ഞപ്പാറ സലീം,
ശ്രീകുമാർ, ഇർഷാദ് സജീന ഷിബു, ഡോ. നദിയ, ചാർളി കോലത്ത്, എച്ച്.സുനിൽ ദത്ത്, യഹിയാ ഖാൻ തുടങ്ങിയവര്‍ നേതൃത്വം നൽകി.