മാലമോ ഷണം; കുപ്രസിദ്ധ പെൺമോ ഷ്ടാക്കൾ പിടിയിൽ
1416527
Monday, April 15, 2024 11:52 PM IST
അഞ്ചല്‍ : കുളത്തുപ്പുഴ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവ തിരക്കിനിടെ മാല മോഷ്ടിച്ച രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുന്നല്‍വേലി കേന്ദ്രീകരിച്ചുള്ള മോഷണ സംഘത്തിലെ പ്രധാനികളും നിരവധി കവര്‍ച്ച കേസിലെ പ്രതികളുമായ പാലക്കാട് കൊടിഞ്ഞാന്‍പാറ സ്വദേശിനി ദീപ (29), തമിഴനാട് സ്വദേശിനി പാര്‍വതി (26) എന്നിവരെയാണ് കുളത്തുപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. അരിപ്പ പുത്തന്‍വീട്ടില്‍ ജയയുടെ മൂന്നുപവന്‍ സ്വര്‍ണ മാല പൊട്ടിച്ച കേസിലാണ് അറസ്റ്റ്.
സംഭവത്തെ കുറിച്ച് പോലീസ് ഭാഷ്യം ഞെട്ടിക്കുന്നതാണ്. അഞ്ചംഗ കവര്‍ച്ച സംഘത്തിലെ മൂന്നുപേരാണ് മേടവിഷു ഉത്സവത്തിന്റെ ദിവസത്തില്‍ കവര്‍ച്ചയ്ക്കായി കുളത്തുപ്പുഴയില്‍ എത്തിയത്.
തിരക്കിനിടയില്‍ പിടിയിലായ പാര്‍വതി, ദീപ എന്നിവര്‍ ചേര്‍ന്ന് മാല പൊട്ടിച്ച് മൂന്നാമത്തെയാളും രക്ഷപ്പെടുകയും ചെയ്ത കലയമ്മാളിന്റെ കൈയില്‍ ഏല്‍പ്പിച്ചു. കലയമ്മാള്‍ ഇതുമായി രക്ഷപ്പെട്ടു.
നാട്ടുകാര്‍ ദീപ, പാര്‍വതി എന്നിവരെ തടഞ്ഞു നിര്‍ത്തി പോലീസില്‍ ഏല്‍പ്പിച്ചു. ഇവരോടപ്പമുള്ള കലയമ്മാള്‍, മറ്റുരണ്ടു പുരുഷന്മാര് എന്നിവര്‍ക്കായി അന്വേഷണം ആരംഭിച്ച പോലീസ് ഇവരുടെ ചിത്രങ്ങളും പുറത്തുവിട്ടു. ആള്‍ക്കുട്ടത്തിനിടയില്‍ ഇവര്‍ ഉണ്ടാകും. നാടോടികള്‍, ഭിക്ഷക്കാര്, ബസ് യാത്രികര്‍ തുടങ്ങി നിരവധി വേഷങ്ങളില്‍ ഇവര്‍ എത്തിയേക്കാം.
കൊല്ലം ജില്ലയില്‍ എട്ടുവര്‍ഷമായി കവര്‍ച്ച നടത്തുന്ന പ്രതികള്‍ക്കെതിരെ നിരവധി പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായും പോലീസ് അറിയിച്ചു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനുകളില്‍ അറിയിക്കണം എന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
പിടിക്കപ്പെട്ടാല്‍ ഹൈക്കോടതിയില്‍ ഉള്‍പ്പടെയുള്ള പ്രമുഖരായ അഭിഭാഷകരാണ് ഇവര്‍ക്കായി കോടതികളില്‍ എത്തുന്നത്. കേസ് കോടതിയില്‍ എത്തുന്നതോടെ നഷ്ടമായ സ്വര്‍ണം തിരികെ നല്കി തടിയൂരുകയാണ് ഇവരുടെ സ്ഥിരം ഏര്‍പ്പാട്. അറസ്റ്റ് രേഖപ്പെടുത്തിയ ദീപ, പാര്‍വതി എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.