ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് :ഡ്യൂ​ട്ടി​യു​ള്ള​വ​ര്‍​ക്ക് ര​ണ്ടാം​ഘ​ട്ട പ​രി​ശീ​ല​നം നാളെമുതൽ
Sunday, April 14, 2024 5:27 AM IST
കൊല്ലം ലോ​ക്‌​സ​ഭാ തെര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി ല​ഭി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യു​ള്ള ര​ണ്ടാം​ഘ​ട്ട പ​രി​ശീ​ല​നം നാ​ളെ മു​ത​ല്‍ 18 വ​രെ ന​ട​ത്തു​മെ​ന്ന് തെര​ഞ്ഞ​ടു​പ്പ് വ​ര​ണാ​ധി​കാ​രി​യാ​യ കള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ്. 15ന​കം വോ​ട്ട​ര്‍ ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍ററു​ക​ളു​ടെ ക്ര​മീ​ക​ര​ണംപൂ​ര്‍​ത്തി​യാ​ക്ക​ണമെ​ന്നും 16 മു​ത​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു.

തെര​ഞ്ഞെ​ടു​പ്പി​ല്‍ പോ​സ്റ്റ​ല്‍ ബാ​ല​റ്റ് മു​ഖാ​ന്തി​രം വോ​ട്ട് ചെ​യ്യാ​ന്‍ അ​പേ​ക്ഷി​ച്ച 85 വ​യ​സു ക​ഴി​ഞ്ഞ​വ​രു​ടേ​യും ഭി​ന്ന​ശേ​ഷി വോ​ട്ട​ര്‍​മാ​രു​ടെ​യും സ​മ്മ​തി​ദാ​ന അ​വ​കാ​ശം വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് രേ​ഖ​പ്പെടു​ത്തു​ന്ന​തി​നാ​യി സ്‌​പെ​ഷ​ല്‍ പോ​ളി​ങ് ടീ​മി​നെ നി​യോ​ഗി​ച്ചു.

നി​യോ​ജ​ക​മ​ണ്ഡ​ല അ​ടി​സ്ഥാ​ന​ത്തി​ല്‍ 85 വ​യ​സ് ക​ഴി​ഞ്ഞ​വ​രു​ടെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​യും പ​ട്ടി​ക ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. 11 നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും ആ​ബ്‌​സ​ന്‍റി വോ​ട്ട​ര്‍​മാ​ര്‍​ക്ക് വോ​ട്ട് രേ​ഖ​പെ​ടു​ത്താ​നാ​ണ് സ്‌​പെ​ഷ​ല്‍ പോ​ളി​ങ് ടീ​മു​ക​ള്‍. ഒ​ന്നു​വീ​തം സ്‌​പെ​ഷ​ല്‍ പോ​ളി​ങ് ഓ​ഫീ​സ​ര്‍, സ്‌​പെ​ഷ്യ​ല്‍ പോ​ളി​ങ് അ​സി​സ്റ്റ​ന്‍റ്, മൈ​ക്രോ ഒ​ബ്‌​സെ​ര്‍​വ​ര്‍ അ​ട​ങ്ങു​ന്ന​താ​ണ് ഓ​രോ ടീ​മും .പ​രി​ശീ​ല​നം നേ​ടി​യ ടീ​മു​ക​ള്‍ നാ​ളെ രാ​വി​ലെ 10 ന് ​അ​ത​ത് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളു​ടെ എ​ആ​ര്‍​ഓ മാ​രു​ടെ (അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍) മു​ന്‍​പാ​കെ പോ​ളി​ങ് ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​ക​ണം.

തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ ന്‍റെയും വ​ര​ണാ​ധി​കാ​രി​യു​ടെ​യും നി​ശ്ചി​ത എആ​ര്‍ഓ മാ​രു​ടെ​യും നി​ര്‍​ദേ​ശാ​നു​സ​ര​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പോ​ളി​ങ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യെന്ന ്ഓ​രോ ടീ​മും ഉ​റ​പ്പാ​ക്ക​ണം.ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ള്‍ ഓ​രോ പോ​ളിം​ഗ് ടീ​മി​നും ആ​വ​ശ്യ​മാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​നം ന​ല്‍​ക​ണം.ഡെ​പ്യൂ​ട്ടി ക​ള​ക്ട​റാ​ണ് യാ​ത്രാ​സം​വി​ധാ​ന​ങ്ങ​ളും വി​ഡി​യോ​ഗ്ര​ഫി ടീ​മു​ക​ളെ​യും ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ട​തെ​ന്നും വ​ര​ണാ​ധി​കാ​രി നി​ര്‍​ദേ​ശി​ച്ചു.