കൊ ട്ടിയത്ത് വീടുകയറി ആക്രമണം; പ്രതികൾ അറസ്റ്റിൽ
1394349
Tuesday, February 20, 2024 11:50 PM IST
കൊട്ടിയം:വീട്ടിൽ കയറി ആക്രമണം നടത്തിയ പ്രതികളെ കണ്ണനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണനല്ലൂർ ചേരിക്കോണം ചിറയിൽ വീട്ടിൽ മാഹീൻ (24 ) മുഖത്തല ഡീസന്റ് മുക്ക് ഷാജിമൻസിലിൽനിന്നും കടയ്ക്കൽ മാങ്കോട് ഐരക്കുഴിയിൽ സന്തോഷ് ഭവൻ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന നിയാസ് ( 33) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 18 ന് പുലർച്ചെ കണ്ണനല്ലൂർ ചേരിക്കോണത്ത് സാന്ദ്രാഭവനിൽ മനുവിനെ കൈകൊണ്ട് ഇടിക്കുകയും തടസം പിടിക്കാൻ ചെന്ന സാന്ദന (17) യെ കമ്പിവടികൊണ്ട് വീട്ടിൽ അതിക്രമിച്ചു കയറി അടിക്കുകയായിരുന്നു.
പരുക്കേറ്റ സാന്ദന ( 17 )കൊല്ലം ജില്ലാ ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
രണ്ട് വർഷം മുമ്പ് സാന്ദനയുടെ ചേച്ചിയുടെ ഭർത്താവ് മനുവുമായി കണ്ണനല്ലൂർ ഫുട്ബാൾ ടർഫിൽ വെച്ചുണ്ടായ മുൻവിരോധം നിമിത്തമാണ് അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു.