പാചകപ്പുര ഉദ്ഘാടനം ചെയ്തു
1374279
Wednesday, November 29, 2023 1:12 AM IST
അഞ്ചൽ : ഇടമുളയ്ക്കൽ സര്‍ക്കാര്‍ എൽപി സ്കൂളിൽ കേന്ദ്ര സംസ്ഥാന സംയുക്ത പദ്ധതിയായി നിര്‍മ്മിച്ച പുതിയ പാചകപ്പുര ഉദ്ഘാടനം ചെയ്തു. ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്യ ലാൽ പാചകപ്പുര സ്കൂളിന് സമര്‍പ്പിച്ചു. പിറ്റിഎ പ്രസിഡന്റ് ജയൻ പിള്ള അധ്യക്ഷത വഹിച്ചു.
അഞ്ചൽ ഉപജില്ലാ നൂൺമീൽ ഓഫീസർ ദീപാരാമകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷൈനി സജീവ്, രേഷ്മരവി, വിജയലക്ഷ്മി, എം. ബുഹാരി, വിത്സൺ നെടുവിള, എഇഒ വി.എസ് സജി, വി. രവീന്ദ്രനാഥ്, മനോജ്, ജിഷ, പ്രഥമാധ്യാപകന് ശ്രീകുമാർ, സ്റ്റാഫ് സെക്രട്ടറി ഷീജ എന്നിവർ പ്രസംഗിച്ചു.