കൊല്ലം സഹോദയ ഹിന്ദി ഭാഷോത്സവം: ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓവറോള്‍ ചാന്പ്യൻ
1339527
Sunday, October 1, 2023 12:59 AM IST
ആയൂര്‍ : കൊല്ലം സഹോയ ഹിന്ദി ഭാഷോത്സവത്തില്‍ 197 പോയിന്റ്് നേടി ശാസ്താംകോട്ട ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. 175 പോയിന്റുമായി അഞ്ചല്‍ സെന്റ്് ജോണ്‍സ് സ്കൂള്‍ രണ്ടാം സ്ഥാനവും, 129 പോയിന്റുമായി തഴമേല്‍ ആനന്ദ് ഭവന് സ്കൂള്‍ മൂന്നാം സ്ഥാനവും നേടി.
ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്കൂള്‍ കാറ്റഗറി രണ്ട്, മൂന്ന്, നാല് വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടി. സെന്റ് ജോണ്‍സ് സ്കൂള്‍ കാറ്റഗറി ഒന്നില്‍ ഒന്നാം സ്ഥാനവും, മൂന്ന് നാല് കാറ്റഗറിയില്‍ രണ്ടാം സ്ഥാനവും നേടി.
ആനന്ദഭവന് സ്കൂള്‍ കാറ്റഗറി രണ്ടില്‍ രണ്ടാം സ്ഥാനവും, ഒന്നിലും മൂന്നിലും മൂന്നാം സ്ഥാനവും നേടി. കാരംകോട് വിമലാ സെന്‍ട്രല്‍ സ്കൂള്‍ കാറ്റഗറി നാലില്‍ മൂന്നാം സ്ഥാനവും, കായംകുളം ഗായത്രി സെന്‍ട്രല്‍ സ്കൂള്‍ കാറ്റഗറി ഒന്നില്‍ രണ്ടാം സ്ഥാനവും, തിരുവനന്തപുരം സര്‍വോദയ സ്കൂള്‍ കാറ്റഗറി രണ്ടില്‍ മൂന്നാം സ്ഥാനവും നേടി.
ആയൂര്‍ മാര്‍ത്തോമ്മാ സെന്‍ട്രല്‍ സ്കൂളില്‍ ആറു വേദികളിലായി 22 ഇനങ്ങളില്‍ നടന്ന മത്സരത്തില്‍ സഹോദയായിലെ 22 സ്കൂളുകളില്‍ നിന്നും 800 ഓളം കുട്ടികള്‍ പങ്കെടുത്തു. രാവിലെ കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി. വിജയകുമാര്‍ ഭാഷോത്സവം ഉദ്ഘാടനം ചെയ്തു.
സഹോദയ പ്രസിഡന്റ് ഫാ. ബോവസ് മാത്യു വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. സഹോദയ ഭാരവാഹികളായ ഫാ. വിന്‍സെന്റ് കാരിക്കല്‍, ഫാ. എബ്രഹാം തലോത്തില്‍, ബോണിഫഷ്യ വിന്‍സെന്റ്, കെ.എം. മാത്യു, പ്രിന്‍സിപ്പല്‍ ബിനി എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.