ഭാര്യയെ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ച ഭര്‍ത്താവ് പിടിയില്‍
1339271
Friday, September 29, 2023 11:35 PM IST
അഞ്ചല്‍ : ഭാര്യയെ ഹെല്‍മറ്റ് കൊണ്ട് ക്രൂരമായി ആക്രമിച്ച ഭര്‍ത്താവ് പോലീസ് പിടിയില്‍. ചടയമംഗലം പൂങ്കോട് മണികണ്ഠവിലാസത്തിൽ സുനിൽകുമാർ (34) ആണ് അറസ്റ്റിലായത്.
കടയ്ക്കല്‍ സ്വദേശിനിയായ യുവതിയെ സുനില്‍കുമാര്‍ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു. ശരീരികവും മാനസികവുമായ പീഡനം സഹിക്കാതെ വന്നതോടെ യുവതി കോടതിയില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് ഉത്തരവ് നേടിയിരുന്നു. കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ഇയാള്‍ വീണ്ടും ഭാര്യയെ ഉപദ്രവിച്ചത്.
ഹെല്‍മറ്റ് കൊണ്ടുള്ള ആക്രമണത്തില്‍ യുവതിയുടെ മൂക്കിന്റെ പാലം തകര്‍ന്നു. മുഖത്തും ശ്രീരഭാഗത്തും നിരവധി പരിക്കുകള്‍ ഏറ്റു. ഇതോടെയാണ് യുവതിയുടെ ബന്ധുക്കളും ചടയമംഗലം പോലീസില്‍ പരാതി നല്‍കിയത്.
പോലീസില്‍ പരാതി നല്‍കിയെന്ന് മനസിലാക്കിയതോടെ സുനില്‍കുമാര്‍ ഒളിവില്‍ പോയെന്ന് ബന്ധുക്കള്‍ അറിയിച്ചു. എന്നാല്‍ ടവര്‍ ലൊക്കേഷന്‍ മനസിലാക്കിയ പോലീസ് ഇയാള്‍ വീട്ടില്‍ തന്നെ ഉണ്ടെന്നു മനസിലാക്കുകയും പിടികൂടുകയുമായിരുന്നു.
ഗാർഹിക പീഡന നിരോധന നിയമമുള്‍പ്പടെ നിരവധി വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ പിടികൂടിയത്.