കൊട്ടാരക്കര : ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ 30 ന് നടക്കുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചരണാർഥം കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് ഫെഡറേഷൻ ( സി ഐ ടി യു ) സംസ്ഥാന ജനറൽ സെക്രട്ടറി പി .സജി ക്യാപ്റ്റനും എസ് .കൃഷ്ണമൂർത്തി മാനേജരുമായ ജാഥക്ക് കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ സ്വീകരണം നൽകി. സംഘാടക സമിതി ചെയർമാൻ സി .മുകേഷ് അധ്യക്ഷനായി.
കൺവീനർ എസ് ഷൈൻ പ്രഭ , ജാഥാ ക്യാപ്റ്റൻ പി. സജി അംഗങ്ങളായ എസ് .കൃഷ്ണമൂർത്തി, കെ .പി .അനിൽകുമാർ, എം. ഹംസ, പി. ബി .ഹർഷകുമാർ, കവിതാ സാജൻ, കെ .രവീന്ദ്രൻ, മേഴ്സി ജോർജ്, എ .ജെ .സുക്കാർണോ, സി പി എം ഏരിയ സെക്രട്ടറി പി .കെ. ജോൺസൻ, മുൻസിപ്പൽ ചെയർമാൻ എസ് .ആർ. രമേശ്, വി .രവീന്ദ്രൻ നായർ, ജില്ലാ പ്രസിഡന്റ് എഴുകോൺ സന്തോഷ്, സെക്രട്ടറി ജി .ആനന്ദൻ, ഡി .വിഷ്ണു, എന്നിവർ പ്രസംഗിച്ചു. നെടുവത്തൂർ, കൊട്ടാരക്കര, കുന്നിക്കോട് ഏരിയ കമ്മിറ്റിയിലെ പ്രവർത്തകരാണ് കൊട്ടാരക്കരയിൽ സ്വീകരണം നൽകിയത്.
ചെറുകിട വ്യാപാര മേഖലയിലെ കുത്തകവത്ക്കരണം അവസാനിപ്പിക്കുക, തൊഴിലാളി ദ്രോഹ ലേബർ കോഡുകൾ പിൻ വലിക്കുക, ഷോപ് മേഖലയിൽ ഇ എസ് ഐ, പി എഫ് എന്നിവ നടപ്പാക്കുക എന്നിവയാണ് ഫെഡറേഷന്റെ ആവശ്യങ്ങൾ.