ചിറക്കര ഗ്രാമപഞ്ചായത്തിൽ പോഷണമാസാചരണം 2023
1338559
Wednesday, September 27, 2023 12:20 AM IST
ചാത്തന്നൂർ:ചിറക്കര ഗ്രാമപഞ്ചായത്തും വനിതാ- ശിശു വികസന വകുപ്പും ഐ സി ഡി എസ് ഇത്തിക്കരയും ചേർന്ന് പോഷണ മാസാചരണം നടത്തുന്നു.
പോഷണമാസാചരണം 2023 ന്റെ ഉദ്ഘാടനം നെടുങ്ങോലംസർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ്ടി .ആർ. സജില നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദേവദാസ് അധ്യക്ഷനായിരുന്നു.
ഐസിഡിഎസ് സൂപ്പർവൈസർ ദീപ റിപ്പോർട്ട് അവതരിപ്പിച്ചു.ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്സൺ സുബി പരമേശ്വരൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുചിത്ര ,വിനിത ദിപു, മേരി റോസ്, സുജയകുമാർ, സുരേന്ദ്രൻ, രാഗിണി, രതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
കുട്ടികൾക്ക് രുചികരമായ രീതിയിൽ പല പോഷകപദാർത്ഥങ്ങളും അവരുടെ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതിന് ആവശ്യമായ പാചകരീതികൾ അംഗൻവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും എഎൽഎംസി അംഗങ്ങളുടെയും രക്ഷിതാക്കളുടെ നേതൃത്വത്തിൽ പ്രദർശനവും പാചക രീതി വിശദീകരണവും ഉണ്ടായിരുന്നു.
റാഗി കിണ്ണത്തപ്പം, ബീറ്റ്റൂട്ട് ഹൽവ, ബീട്രൂട്ട് ജ്യൂസ്, ചെമ്പരത്തി ജ്യൂസ്, നെയ് വള്ളി ഹൽവ, അമൃതം കേക്ക് വളരെ ശ്രദ്ധേയമായിരുന്നു.ഡോ. രജനിയുടെ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും നടന്നു.