ക്ലിന്റ് സ്മാരക ചിത്രരചനാമത്സര വിജയികളെ പ്രഖ്യാപിച്ചു
1336575
Monday, September 18, 2023 11:43 PM IST
കൊല്ലം: ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ആശ്രാമം ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല ക്ലിന്റ് സ്മാരക ചിത്രരചനാമത്സര വിജയികളെ പ്രഖ്യാപിച്ചു. അഞ്ച് -എട്ട് വയസ് വിഭാഗത്തില്‍ സാവന്‍ സുഗുണന് (റോസ് ഡേല്‍ ഇ എം എല്‍ പി എസ്, പോളയത്തോട് ), ഇവാനിയ റേച്ചല്‍ മാത്യൂ (ബി എം എം സെക്കൻഡറി സെൻട്രല്‍ സ്ക്കൂള് ശൂരനാട് ), ഹര്‍ഷ് ഫാത്തിമ (പി കെ പി എം എന്‍ എസ് എസ് യു പി എസ്, തെക്കേവിള എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഒന്‍പത്-12വയസ് വിഭാഗത്തില്‍ ശ്രീത ദത്ത് എസ് (സെന്റ് ജോസഫ് കോണ്‍വെന്റ് കൊല്ലം), അഭിനവ് എ എല്‍( ഗവ. എസ് എന്‍ ഡി പി, പട്ടത്താനം), അനന്തകൃഷ്ണന് (ശ്രീനാരായണ പബ്ലിക് സ്കൂള്‍ )എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം നേടി. 13-16 വയസ് വിഭാഗത്തില്‍ അനന്യ എസ് സുഭാഷ് (വിമല ഹൃദയ, കൊല്ലം), ഗൗതം ജെ എസ് (വിമല സെൻട്രല്‍ സ്ക്കൂള്, ചാത്തന്നൂര്‍), ഗോപിക കണ്ണന് ( എസ് എന്‍ ട്രസ്റ്റ് കൊല്ലം) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്ക് അര്‍ഹരായി. മത്സര വിഭാഗങ്ങളില്‍ നാലും അഞ്ചും സ്ഥാനം നേടിയ ചിത്രങ്ങളും സംസ്ഥാന തല മത്സരത്തിന് അയക്കും.