നിർധന കുടുംബങ്ങളിലെ കുട്ടികൾക്ക് സ്നേഹധാര കൂട്ടായ്മ സഹായം നൽകി
1301157
Thursday, June 8, 2023 11:25 PM IST
പുനലൂർ : നിർദ്ധനരും ആലംബഹീനരുമായ ഒരുപറ്റം വിദ്യാർഥികൾക്ക് സ്നേഹധാര കൂട്ടായ്മ സഹായം നൽകി.
നോട്ടുബുക്കുകളും പഠന ഉപകരണങ്ങളും വിദ്യാർഥികൾക്ക് നൽകികൊണ്ട് കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി അതിരൂപത സെക്രട്ടറി ടോണി. ജെ. കോയിത്തറ വിതരണ ഉദ്ഘാടനം നിർവഹിച്ചു.
ഇത്തരത്തിലുള്ള ആളുകൾക്ക് സഹായം എത്തിക്കുന്നത് ശരിയായ മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉന്നതരായ വ്യക്തികൾക്ക് ഇത്തരം കാര്യങ്ങൾ മനസിലാക്കുന്നതിനും പ്രചോദനം ഉണ്ടാക്കുന്നതിനും ഇത്തരം കാര്യങ്ങളിൽ മുന്നോട്ട് വരുന്നതിന് മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതിനും ഉള്ള ഒരു പ്രക്രിയയാണ് സ്നേഹധാര കൂട്ടായ്മ വഴി സമൂഹത്തിന് നൽകുന്നത് . ഇതിനു മുൻകൈയെടുത്ത സംഘാടകരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. ചാരിറ്റി പ്രസിഡന്റ് വിനോദ് അധ്യക്ഷത വഹിച്ചു.
സാധുക്കളായ പത്ത് കുടുംബങ്ങൾക്ക് പഠനോപകരണങ്ങൾ കൈമാറി. മധുരപലഹാര വിതരണത്തോടുകൂടി യോഗം അവസാനിച്ചു.