ഐസക് ഈപ്പൻ ഇന്ന് വിരമിക്കും
1298715
Wednesday, May 31, 2023 3:55 AM IST
കുണ്ടറ: 36 വർഷത്തെ വിദ്യാഭ്യാസ രംഗത്തെ നിസ്തുല സേവനത്തിനു ശേഷം ഹെഡ്മാസ്റ്റർ ഐസക് ഈപ്പൻ ഇന്ന് വിരമിക്കും.1995 മുതൽ പ്രഥമാധ്യാപകനായി സേവനമനുഷ്ഠിച്ചുവന്ന ഐസക് ഈപ്പന് 2006-07 ൽ പലതുള്ളി പുരസ്കാരം, 2007ൽ സംസ്ഥാനതല ഗുരുവന്ദനം അവാർഡ്, 2011-2012ൽ മികച്ച പിടിഎ ജില്ലാതല അവാർഡ്, 2021-22ൽ കേരള സംസ്ഥാന പേരന്റ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാനതല അധ്യാപക പുരസ്കാരം, 2017-18ൽ കേരള ഭാരത് സ്കൗട്ട്സ് ആൻഡ് ഗെയിഡ്സിന്റെ സംസ്ഥാനതല ലോങ്ങ് ഡെക്കറേഷൻ അവാർഡ് എന്നീ നിരവധി അവാർഡുകളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
വൈസ് മെൻ ഇന്റർനാഷണൽ സൗത്ത് വെസ്റ്റ് ഇന്ത്യ റീജണൽ സെക്രട്ടറി, ഡിസ്ട്രിക്ട് ഗവർണർ, ലൈബ്രറി കൗൺസിൽ അംഗം, സി അച്യുതമേനോൻ മെമോറിയൽ ജില്ലാ സഹകരണ ആശുപത്രി ഡയറക്ട് ബോർഡ് അംഗം, തൃക്കോവിൽവട്ടം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നി നിലകളിൽ പ്രവർത്തിച്ചുവരുന്നു.
ഇന്ന് സർവീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റർ ഐസക്ക് ഈപ്പന് സ്കൂൾ മാനേജ്മെന്റും സഹപ്രവർത്തകരും പൂർവവിദ്യാർഥികളും രക്ഷാകർത്താക്കളും പിടിഎയും ചേർന്ന് സ്കൂൾ അങ്കണത്തിൽസ്നേഹോഷ്മളമായ യാത്രയയപ്പു നൽകി. ചടങ്ങിൽ പിസി വിഷ്ണുനാഥ് എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും നേതാക്കളും പൊതുപ്രവർത്തകരും പങ്കെടുത്തു.