കൃത്രിമ കൈ, കാൽ വിതരണം നിർവഹിച്ചു
1298712
Wednesday, May 31, 2023 3:55 AM IST
കൊല്ലം: ഓൾ ഇന്ത്യ ആംഗ്ലോ- ഇന്ത്യൻ അസോസിയേഷൻ തങ്കശേരി ബ്രാഞ്ചും തിരുവനന്തപുരം കിംസ് ഹെൽത്ത് ലിമ്പ് സെന്ററും സംയുക്തമായി തങ്കശേരി ആംഗ്ലോ- ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ആർട്ടിഫിഷ്യൽ ലിംമ്പ് ക്യാമ്പിൽ കൃത്രിമ കൈ, കാൽ വിതരണം കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി നിർവഹിച്ചു.
ഏപ്രിൽ 26, 27, 28 തീയതികളിൽ തങ്കശേരി ഇൻഫന്റ് ജീസസ് സ്കൂളിൽ നടത്തിയ കാസ്റ്റിംഗ് ക്യാമ്പിന്റെ തുടർച്ചയായാണ് തെരഞ്ഞെടുക്കപ്പെട്ട 106 അംഗ പരിമിതർക്ക് ലിമ്പുകൾ വിതരണം ചെയ്തത്.
ക്യാമ്പ് ഉദ്ഘാടനം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി നിർവഹിച്ചു. തങ്കശേരി ഇൻഫന്റ് ജീസസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. സിൽവി ആന്റണി പ്രസംഗിച്ചു.
തിരുവനന്തപുരം കിംസ് ഹോസ്പിറ്റൽ പ്രതിനിധി ഡോ. ജെ.നിത, ഇൻഫന്റ് ജീസസ് അലുമിനി സ്പെഷൽ പേട്രോൺ അംഗം റൊട്ടേറിയൻ കൃഷ്ണൻ ജി.നായർ, ആംഗ്ലോ- ഇന്ത്യൻ അസോസിയേഷൻ തങ്കശേരി ബ്രാഞ്ച് പ്രസിഡന്റ് ലെസ്റ്റർ ഫെർണാണ്ടസ്, ആംഗ്ലോ- ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി ഹാമിൽട്ടൻ, കമ്മിറ്റി അംഗം റോയി വേഗസ് എന്നിവർ പ്രസംഗിച്ചു.