ഒറ്റത്തവണ തീര്പ്പാക്കല് പദ്ധതി
1298403
Monday, May 29, 2023 11:30 PM IST
കൊല്ലം: സൊസൈറ്റി രജിസ്ട്രേഷന് ആക്ടനുസരിച്ച് രജിസ്റ്റര് ചെയ്ത സംഘങ്ങളില് (സാംസ്കാരിക സംഘടനകള്, ക്ലബുകള്, റസിഡന്സ് അസോസിയേഷനുകള്) യഥാസമയം രേഖകള് ഫയല് ചെയ്യാത്ത സംഘങ്ങള്ക്ക് ഒറ്റത്തവണ തീര്പ്പാക്കല് പദ്ധതി പ്രകാരം പിഴത്തുകയില് ഇളവ് നേടി വാര്ഷിക റിട്ടേണുകള് ഫയല് ചെയ്യാം. പദ്ധതി പ്രകാരം രജിസ്റ്ററില് നിന്ന് പേര് നീക്കം ചെയ്യല് മുതലായ നടപടികളില് നിന്നും സംഘങ്ങള്ക്ക് ഒഴിവാകാം. വിവരങ്ങള്ക്ക് ജില്ലാ രജിസ്ട്രാര് (ജനറല്), കൊല്ലം. ഫോണ്: 0474 2793402.
ക്ലീൻ ആന്റ് ഗ്രീൻ ഏരൂര് : കലജാഥ സംഘടിപ്പിച്ചു
അഞ്ചൽ : ഏരൂർ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന ഗ്രീൻ ആന്റ് ക്ലീൻ ഏരൂര് പദ്ധതിയുടെ പ്രചരണാർഥം കലാജാഥ സംഘടിപ്പിച്ചു. ആയിരനല്ലൂരിൽ അഞ്ചല് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധരാജേന്ദ്രൻ കലാജാഥ ഉദ്ഘാടനം ചെയ്തു. ഏരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി. അജയൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ചിന്നുവിനോദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ജി അജിത്, ഷൈൻ ബാബു, വി. രാജി, ഗ്രാമപഞ്ചായത്തംഗങ്ങളായ ഡോൺ വി. രാജ്, അഞ്ചു, സുജിത, പ്രസന്ന ഗണേഷ്, മഞ്ജുലേഖ എന്നിവർ പ്രസംഗിച്ചു.
സർവീസ് പെൻഷൻകാരുടെ
സത്യാഗ്രഹം നാളെ
കൊല്ലം : സർക്കാരിന്റെ പെൻഷൻ സമൂഹത്തോടുള്ള നിഷേധാത്മക നയങ്ങൾക്കെതിരെ നാളെ കളക്ടറേറ്റിനു മുന്നിൽ ജില്ലയിലെ പെൻഷൻകാരും അവരുടെ കുടുംബാംഗങ്ങളും പ്രതിഷേധ സത്യാഗ്രഹം നടത്തുമെന്നു കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ അറിയിച്ചു. 11 നിയോജക മണ്ഡലങ്ങളിലെ 90 യൂണിറ്റുകളിൽ നിന്നുള്ളവരാണ് പങ്കെടുക്കുന്നത് ജില്ലാ പ്രസിഡന്റ് എ എ റഷീദിന്റെ അധ്യക്ഷതയിൽ എൻ കെ പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം ചെയ്യും രണ്ട് വർഷമായി തടഞ്ഞു വെച്ചിരിക്കുന്ന പെൻഷൻ പരിഷ്കരണ കുടിശികയും ക്ഷാമാശ്വാസ കുടിശികയും നൽകുക പുതിയഅഞ്ച് ഗഡു ക്ഷാമാശ്വാസം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു. ട്രേഡ് യൂണിയൻ നേതാക്കൾ പ്രസംഗിക്കും.