പുനലൂരിൽ സിപിഎം- ബിജെപി സംഘർഷം
1298118
Sunday, May 28, 2023 11:47 PM IST
പുനലൂർ : ഗ്രന്ഥശാല വാർഷികത്തിനിടെ ബിജെപി - സിപിഎം സംഘർഷം. വാർഡ് കൗൺസിലർക്കും പാർട്ടി പ്രവർത്തകർക്കും പരിക്ക്.
അക്രമത്തിൽ പരിക്കേറ്റ കക്കോട് വാർഡ് കൗൺസിലർ ടി.എൻ. അരവിന്ദാക്ഷനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന സിപിഎം ലോക്കൽ കമ്മിറ്റിയംഗം സജി, ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റിയംഗം നിതിൻ എന്നിവർക്കും ബിജെപി പ്രവർത്തകൻ സുമേഷ് എന്നിവർക്കുമാണ് പരിക്കേറ്റത്.
വാർഡ് കൗൺസിലറും ബിജെപി പ്രവർത്തകൻ സുമേഷുമായാണ് ആദ്യം വാക്കുതർക്കമുണ്ടാമത്. പിന്നീട് വാക്കുതർക്കം അക്രമത്തിൽ കലാശിയ്ക്കുകയായിരുന്നു. ബിജെപി പ്രവർത്തകനായ ബിജുവാണ് സംഘർഷമുണ്ടാക്കിയതെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു.
കക്കോട് വായനശാലയുടെ വാർഷികാഘോഷങ്ങൾ നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രി 12 ഓടു കൂടിയാണ് അക്രമം നടന്നത്. പുനലൂർ പോലിസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.