നെൽകർഷകരോടു നീതി കാണിക്കണം: മാതൃ-പിതൃവേദി
1298117
Sunday, May 28, 2023 11:47 PM IST
ചങ്ങനാശേരി: നെൽ കർഷകർക്ക് നെല്ലിന്റെ വില സമയബന്ധിതമായി കൊടുത്തുതീർക്കണമെന്ന് കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു നടത്തിയ ധർണയിൽ അതിരൂപത മാതൃവേദി-പിതൃവേദി നേതൃസമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
അതിരൂപതാ പിതൃവേദി പ്രസിഡന്റ് ജിനോദ് എബ്രാഹം ധർണ ഉദ്ഘാടനം ചെയ്തു. പ്രതികൂല കാലാവസ്ഥയോടും തൊഴിൽ പ്രതിസന്ധികളോടും പോരാടി പാടത്തു പൊന്നു വിളയിക്കുന്ന കർഷകരോടുള്ള കടുത്ത അവഗണനയെ അപലപിച്ചുകൊണ്ടുള്ള പ്രമേയം അതിരൂപത സെക്രട്ടറി ജോഷി കൊല്ലാപുരം അവതരിപ്പിച്ചു.
മാതൃവേദി പ്രസിഡന്റ് ബീന ജോസഫ്, സെക്രട്ടറി മിനി തോമസ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല, അസി.ഡയറക്ടർ ഫാ. ബിജോ ഇരുപ്പക്കാട്ട്, സി. ജോബിൻ എന്നിവർ പ്രസംഗിച്ചു.