പഞ്ചദിന വ്യക്തിത്വ വികസന ക്യാമ്പ് നാളെ മുതൽ കൊല്ലത്ത്
1282661
Thursday, March 30, 2023 11:03 PM IST
കൊല്ലം : ഇപ്ലോ ( ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ ) യുടെയും കരുതൽ മ്യൂസിക് അക്കാഡമിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ അഞ്ചു ദിവസത്തെ വ്യക്തിത്വ വികസന ക്യാമ്പ് പോസിറ്റീവ് പെയ്ജിയൻട്രി എന്ന പേരിൽ കരുതൽ മ്യൂസിക് അക്കാഡമി ഹാളിൽ നടക്കും.
നാളെ മുതൽ അഞ്ചുവരെ എല്ലാ ദിവസവും രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയാണ് ക്യാമ്പ്.പന്ത്രണ്ടാം വർഷമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
പങ്കെടുക്കുന്നവർ ഉച്ചഭക്ഷണം കൊണ്ടുവരണം.ക്യാമ്പിൽ ചായയും ലഘു ഭക്ഷണവും നൽകും.13 മുതൽ 23 വയസ് വരെയുള്ളവർക്കാണ് പ്രവേശനം.
വ്യക്തിത്വ വികസനം, ഗോൾ സെറ്റിംഗ്, ടൈം മാനേജ്മെന്റ ് ആന്റ് സ്ട്രെസ് മാനേജ്മെന്റ്,ഓർമശക്തി പരിശീലനം,ടീം വർക്ക് ആന്റ് ലീഡർഷിപ് ട്രെയിനിംഗ്,ഇന്നർ ഹീലിംഗ്, സെക്സ് എഡ്യൂക്കേഷൻ ആന്റ് വാല്യൂ എഡ്യൂക്കേഷൻ, ജേർണലിസം, സാഹിത്യം, ക്രീയേറ്റീവ് റൈറ്റിംഗ്, സംഗീതം,ഡാൻസ്, നാടകം,സിനിമ,മറ്റു കലാമേഖലകൾ, യോഗ, ഒറിഗാമി എന്നീ വിഷയങ്ങളിൽ ക്ളാസുകൾ ഉണ്ടാകും.
ആവശ്യമുള്ള കുട്ടികൾക്ക് കൗൺസലിംഗ് സൗകര്യവും മാതാപിതാക്കൾക്ക് എഫക്റ്റീവ് പേരനന്റിംഗ് എന്നീ വിഷയത്തിൽ ക്ളാസും ഉണ്ടാകും.
അമ്മച്ചി വീട് ജംഗ്ഷനിൽ നിന്ന് കോട്ടക്കകത്തേക്ക് പോകുന്ന കഴ്സൺ റോഡിൽ ട്രിനിറ്റി ലൈസിയം സ്കൂളിന്റെ പുറകിലെ ഗേറ്റിന് സമീപമുള്ള മോർണിംഗ് സ്റ്റാർ ചേമ്പേഴ്സിൽ ആണ് കരുതൽ മ്യൂസിക് അക്കാഡമി. കൂടുതൽ വിവരങ്ങൾക്ക് 9387676757, 9387045116,8089802884 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
പത്ര സമ്മേളനത്തിൽ ജോർജ് എഫ്. സേവ്യർ വലിയവീട്, ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ, ടി.വി. ടെറൻസ്, എഡ്വേർഡ് രാജു കുരിശിങ്കൽ, ഇഗ്നേഷ്യസ് വിക്ടർ എന്നിവർ സംബന്ധിച്ചു.