ചെറിയ വെളിനല്ലൂർ കെപിഎം സ്കൂളിൽ സർഗസംവാദം നടത്തി
1265186
Sunday, February 5, 2023 11:08 PM IST
ഓയൂർ: ചെറിയ വെളിനല്ലൂർ കെപിഎം ഹയർസെക്കൻഡറി സ്കൂൾ പിടിഎ കമ്മിറ്റി സംഘടിപ്പിച്ച സർഗസംവാദം പരിപാടി സാഹിത്യകാരൻ സി വി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു.
പിടിഎ പ്രസിഡന്റ് ബി ശ്രീകുമാർ അധ്യക്ഷനായി. സ്കൂൾ മാനേജർ കെ മണി, പ്രഥമാധ്യാപകൻ ബിബിൻ ഭാസ്കർ, പ്രിൻസിപ്പൽ എ സന്തോഷ് എന്നിവർ പ്രസംഗിച്ചു. സാഹിത്യരചനയും സാമൂഹ്യപ്രതിബദ്ധതയും എന്ന വിഷയത്തിൽ സർഗസംവാദം നടന്നു. പ്രഭാഷകൻ മനോജ് മംഗലത്ത് മോഡറേറ്ററായി. എ മജീദ്, കുടിക്കോട് വിശ്വൻ, സുൽഫി ഓയൂർ, ഡോ. എ വാഹിദ്, ജയന്തിദേവി, ബി രവീന്ദ്രൻ, ജസീന ജമീൽ എന്നിവർ പ്രസംഗിച്ചു.
യോഗ പരിശീലന ക്യാന്പ് സമാപിച്ചു
ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിലെ പ്ലാക്കാട് വാർഡിൽ സ്ത്രീകൾക്കായി നടത്തിവന്ന സൗജന്യയോഗ പരിശീലനക്യാന്പ് സമാപിച്ചു.
സമാപനസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ഷീല ബിനു ഉദ്ഘാടനം ചെയ്തു. വാർഡ് മെന്പർ ആർ.കലാദേവി അധ്യക്ഷത വഹിച്ചു. ഗവ.ഹോമിയോ സിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.സൗമ്യ, പഞ്ചായത്തംഗം സജിതരംഗകുമാർ എന്നിവർ പ്രസംഗിച്ചു.
ഒരു മാസത്തോളം നീണ്ടുനിന്ന ക്യാന്പിൽ 35 വനിതകൾ പങ്കെടുത്തു. വാർഡ് മെന്പർ ആർ.കലാദേവി സംഘടിപ്പിച്ച ക്യാന്പിൽ നാഷണൽ ആയുഷ് മിഷൻ യോഗ പരിശീലക ശ്രീരേഖയാണ് ക്ലാസ് നയിച്ചത്.