പ്രോ​ലൈ​ഫ് കൊ​ല്ലം രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലൂ​ർ​ദ്പു​രം മ​രി​യ​ൻ തീ​ർ​ഥാ​ട​നം
Thursday, February 2, 2023 11:28 PM IST
കൊ​ല്ലം: കൊ​ല്ലം രൂ​പ​ത പ്രോ​ലൈ​ഫ് സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലൂ​ർ​ദ്പു​രം മ​രി​യ​ൻ തീ​ർ​ഥാ​ട​നം സം​ഘ​ടി​പ്പി​ച്ചു. തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച രൂ​പ​ത പ്രോ​ലൈ​ഫ് സം​ഗ​മം കെസിബിസി പ്രോ​ലൈ​ഫ് സം​സ്ഥാ​ന ആ​നി​മേ​റ്റ​റും കൊ​ല്ലം രൂ​പ​താ കോ​ർ​ഡി​നേ​റ്റ​റു​മാ​യ ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്രോ​ലൈ​ഫ് രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​യ്സ​ൻ ജോ​സ​ഫ് ദി​വ്യ​ബ​ലി​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.​ ലൂ​ർ​ദ്പു​രം ഇ​ട​വ​ക വി​കാ​രി ഫാ. ​ലാ​സ​ർ എ​സ് പ​ട്ട​ക​ട​വ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രോ​ലൈ​ഫ് രൂ​പ​താ സം​ഗ​മ​ത്തി​ൽ കൊ​ല്ലം രൂ​പ​ത ബിസിസി ​കോ​ർ​ഡി​നേ​റ്റ​ർ മേ​രി ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ ​സി ബി ​സി പ്രോ​ലൈ​ഫ് സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ​ഗ്‌​നേ​ഷ്യ​സ് വി​ക്ട​ർ, രൂ​പ​താ സ​മി​തി അം​ഗം സോ​ജാ ലീ​ൻ ഡേ​വി​ഡ് എ​ന്നി​വ​ർ പ്രസംഗി​ച്ചു. ദി​വ്യ​ബ​ലി​ക്ക് ശേ​ഷം കൊ​മ്പ്രി​യ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്നേ​ഹ​വി​രു​ന്ന് ന​ട​ന്നു.