ഓ​ട​ക്കു​ഴ​ലി​ല്‍ ഹി​ന്ദു​സ്ഥാ​നി നാ​ദം തീ​ര്‍​ത്ത് ബ്ര​യാ​ൻ ഷെ​യ്ൻ ജോ​ൺ
Thursday, December 1, 2022 10:51 PM IST
അ​ഞ്ച​ല്‍: ആ​രും കാ​ര്യ​മാ​യി കൈ​വ​യ്ക്കാ​ന്‍ മ​ടി​ക്കു​ന്ന ഹി​ന്ദു​സ്ഥാ​നി​യി​ൽ ഓ​ട​ക്കു​ഴ​ല്‍ വാ​യി​ച്ച് ഒ​ന്നാം സ്ഥാ​നം നേ​ടി​യി​രി​ക്കു​ക​യാ​ണ് മ​ങ്ങാ​ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ബ്ര​യാ​ൻ ഷെ​യ്ൻ ജോ​ൺ.
ഗു​ജ​റാ​ത്തി​ലെ ഹി​മാ​ൻ ഷു ​ന​ന്ദ​യെ​ന്ന ഓ​ട​ക്കു​ഴ​ൽ വി​ദ​ഗ്ധ​നി​നി​ൽ നി​ന്നു​മാ​ണ് ഓ​ട​ക്കു​ഴ​ല്‍ സം​ഗീ​തം ബ്ര​യാ​ൻ ഷെ​യ്ൻ അ​ഭ്യ​സി​ച്ച​ത്. മ​ത്സ​രി​ച്ച മ​റ്റു​ള്ള കു​ട്ടി​ക​ള്‍ ക​ര്‍​ണാ​ടി​ക് സം​ഗീ​ത​ത്തി​ല്‍ ഓ​ട​ക്കു​ഴ​ല്‍ വാ​യി​ച്ച​പ്പോ​ള്‍ ബ്ര​യാ​ൻ ഷെ​യ്ൻ മാ​ത്ര​മാ​ണ് ഹി​ന്ദു​സ്ഥാ​നി രാ​ഗ​ത്തി​ല്‍ നാ​ദം തീ​ര്‍​ത്ത​ത്.

യു​പി വി​ഭാ​ഗം മ​ല​യാ​ളം പ്ര​സം​ഗ
മ​ത്സ​ര​ത്തി​ൽ അ​ഭി​ന​വ്

അ​ഞ്ച​ൽ: യു​പി വി​ഭാ​ഗം മ​ല​യാ​ളം പ്ര​സം​ഗ മ​ത്സ​ര​ത്തി​ൽ അ​ഭി​ന​വ് ഒ​ന്നാം സ്ഥാ​ന​ത്ത്. ഏ​രൂ​ർ ജി​എ​ച്ച്എ​സ്എ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​ഭി​ന​വ് പ്ര​സം​ഗ മ​ത്സ​ര​ത്തി​ൽ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്.
പ​രി​സ്ഥി​നി ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലു​മൊ​ക്കെ പ്ര​സം​ഗ​ത്തി​ന് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. എ​ന്‍റെ വി​ദ്യാ​ല​യ​മെ​ന്ന വി​ഷ​യ​ത്തി​ലാ​ണ് മ​ത്സ​രി​ച്ച​ത്. അ​ധ്യാ​പ​ക​രും മാ​താ​പി​താ​ക്ക​ളും മി​ക​ച്ച പ്രോ​ത്സാ​ഹ​ന​മാ​ണ് ന​ൽ​കു​ന്ന​ത്. പു​ന​ലൂ​ർ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ മെ​ക്കാ​നി​ക് അ​നി​ൽ​കു​മാ​ർ പി​താ​വാ​ണ്. സൗ​മ്യ​യാ​ണ് മാ​താ​വ്.