മൂ​ന്നാം ദി​ന​വും മത്സരങ്ങൾ വൈ​കി ത​ന്നെ
Wednesday, November 30, 2022 11:08 PM IST
അ​ഞ്ച​ല്‍ : റ​വ​ന്യു ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം നാ​ള്‍ പ്ര​ധാ​ന വേ​ദി​യി​ല്‍ അ​ട​ക്കം ക​ലാ​മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത് ര​ണ്ടു​മ​ണി​ക്കൂ​റോ​ളം വൈ​കി.
ഒ​ന്‍​പ​തോടെ മ​ത്സ​രം ആ​രം​ഭി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും പ​തി​നൊ​ന്നോടെ മാ​ത്ര​മാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. ര​ണ്ടാം ദി​വ​സം മ​ത്സ​ര​ങ്ങ​ള്‍ അ​വ​സാ​നി​ച്ച​ത് മൂ​ന്നാം ദി​വ​സം പു​ല​ര്‍​ച്ച​യോ​ടെ​യാ​ണ്. മി​ക്ക വേ​ദി​ക​ളി​ലും മൂ​ന്നാം ദി​നം വൈ​കി​ ത​ന്നെ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത്.