മു​ക്കു​പ​ണ്ടം പ​ണ​യം വ​യ്ക്കാൻ വ്യാജരേഖ ഉ​ണ്ടാക്കി ​ന​ൽ​കു​ന്ന​യാ​ൾ പി​ടി​യി​ൽ
Saturday, October 1, 2022 11:15 PM IST
കൊല്ലം: കേ​ര​ള​ത്തി​ലൊ​ട്ടാ​കെ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടു​ന്ന സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഇ​ടു​ക്കി സ്വ​ദേ​ശി ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ഇ​ടു​ക്കി പാ​റേ​ൽ ക​വ​ല, ഉ​ടു​ന്പ​ന്നൂ​ർ, മ​ന​യ്ക്ക​മാ​ലി അ​ർ​ഷ​ൽ (28) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് വ​ള്ളി​ക്കാ​വി​ലു​ള്ള സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ നി​ന്നും 3,71,000 രൂ​പ ത​ട്ടി​യ സം​ഘ​ത്തി​ലെ 5 പേ​രെ നേ​ര​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഈ ​സം​ഘ​ത്തി​ന് ആ​വ​ശ്യ​മാ​യ വ്യാ​ജ ആ​ധാ​ർ കാ​ർ​ഡ് നി​ർ​മി​ച്ച് ന​ൽ​കു​ന്ന ആ​ളാ​ണ് ഇ​പ്പോ​ൾ പി​ടി​യി​ലാ​യ അ​ർ​ഷ​ൽ. ഇ​യാ​ൾ മ​ല​പ്പു​റ​ത്ത് 50 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​തി​ൽ ഉ​ൾ​പ്പ​ടെ 25 ഓ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. വ്യാ​ജ രേ​ഖ​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ൽ വി​ദ​ഗ്ധ​നാ​ണ് അ​റ​സ്റ്റി​ലാ​യ പ്ര​തി. പ്ര​ധാ​ന​മാ​യും സ്ത്രീ​ക​ൾ ജോ​ലി​ക്കാ​രാ​യു​ള്ള പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​വ​ർ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്.

പ​ണ​യ​സ്വ​ർ​ണ്ണം വ്യാ​ജ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ സ്ഥാ​പ​ന​യു​ട​മ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് ത​ട്ടി​പ്പ് സം​ഘ​ത്തി​ലു​ൾ​പ്പെ​ട്ട നി​ഷാ​ദി​നെ ആ​ദ്യം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി വ്യാ​പി​ച്ച് കി​ട​ന്ന ത​ട്ടി​പ്പ് സം​ഘ​ത്തി​ലെ ഓ​രോ ക​ണ്ണി​ക​ളേ​യും ക​ണ്ടെത്തി ​അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്ക് കൊ​ല്ലം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി തു​ട​ങ്ങി മി​ക്ക ജി​ല്ല​ക​ളി​ലും ത​ട്ടി​പ്പു ന​ട​ത്തി​യ​തിൽ കേസുകൾ‌ ഉ​ള്ള​താ​യി പറയപ്പെടുന്നു.

ഇ​തോ​ടെ ഈ ​ത​ട്ടി​പ്പ് സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മു​ഴു​വ​ൻ അം​ഗ​ങ്ങ​ളും പോ​ലീ​സ് പി​ടി​യി​ലാ​യി​ട്ടു​ണ്ട ്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി മെ​റി​ൻ ജോ​സ​ഫിന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ക​രു​നാ​ഗ​പ്പ​ള്ളി എ​സി​പി വി.​എ​സ് പ്ര​ദീ​പ് കു​മാ​ർ , ഇ​ൻ​സ്പെ​ക്ട​ർ ജ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​‌​സ്ഐ ​മാ​രാ​യ സു​ജാ​ത​ൻ പി​ള്ള, ക​ലാ​ധ​ര​ൻ പി​ള്ള ,എഎ​‌​സ്​ഐമാ​രാ​യ ഷാ​ജി​മോ​ൻ, നി​സാം, ന​ന്ദ​കു​മാ​ർ, സി​പിഒമാ​രാ​യ ഹാ​ഷിം, ബ​ഷീ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത് .