ഇ​ൻ​സു​ലേ​റ്റ​ഡ് വാ​ൻ മ​റി​ഞ്ഞു: ഡ്രൈ​വ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
Friday, September 30, 2022 11:14 PM IST
ച​വ​റ: ടൈ​റ്റാ​നി​യം-ശാ​സ്താം​കോ​ട്ട സം​സ്ഥാ​ന പാ​ത​യി​ൽ ഇൻസുലേറ്റഡ് വാ​ൻ മ​റി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഡ്രൈ​വ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

ഇ​ന്ന​ലെ രാ​വി​ലെ 9.30ന് ​ച​വ​റ പു​ത്ത​ൻ​ച​ന്ത​യ്ക്ക് സ​മീ​പം സാ​ധ​ന​വു​മാ​യി വ​ന്ന വാ​ൻ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ൽ മ​റി​യു​ക​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ക​ര​മ​ന സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ർ ര​ക്ഷ​പ്പെ​ട്ടു. റോ​ഡി​ന് കു​റു​കെ വാ​ൻ മ​റി​ഞ്ഞ​തോ​ടെ ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വി​വ​രം അ​റി​ഞ്ഞ് ച​വ​റ ഫ​യ​ർ​ഫോ​യ്സ്, ച​വ​റ പോലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി. തു​ട​ർ​ന്ന് സ്വ​കാ​ര്യ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം ഉ​യ​ർ​ത്തു​ക​യും ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കു​ക​യു​മാ​യി​രു​ന്നു.