മോണോ ആക്ടിൽ മികവ് ആവര്‍ത്തിച്ച് മാര്‍ത്തോമ്മ സ്കൂള്‍
1459947
Wednesday, October 9, 2024 7:25 AM IST
കാസര്‍ഗോഡ്: കണ്ണൂരില്‍ നടന്ന സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തില്‍ മോണോ ആക്ട് വിഭാഗത്തില്‍ മികവ് ആവര്‍ത്തിച്ച് ചെര്‍ക്കള മാര്‍ത്തോമ്മ ബധിരവിദ്യാലയം. ഹൈസ്കൂള്‍ വിഭാഗം ആണ്, ഹൈസ്കൂള്‍ വിഭാഗം പെണ്, ഹയര്‍ സെക്കന്‍ഡറി വിഭാഗം ആണ്, ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ് എന്നീ ഇനങ്ങളില്‍ എ ഗ്രേഡ് കരസ്തമാക്കി.
ഹൈസ്കൂള്‍ ആണ്‍കുട്ടികളുടെ മോണോ ആക്ടില്‍ കെ.കെ. കിഷന്‍രാജ് എ ഗ്രേഡോടെ മൂന്നാംസ്ഥാനം കരസ്ഥമാക്കിയപ്പോള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സി.കെ. വര്‍ഷിത എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇബ്രാഹിം ബാദുഷ ആണ്‍കുട്ടികളുടെ വിഭാഗത്തിലും ഗോകുല അക്ഷയ പെണ്‍കുട്ടികളുടെ വിഭാഗത്തിലും എ ഗ്രേഡ് കരസ്ഥമാക്കി.
ഹൈസ്കൂള്‍ അധ്യാപകനും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവുമായ കെ.ടി. ജോഷിമോനാണ് വിദ്യാര്‍ഥികളെ മോണോ ആക്ട് പരിശീലിപ്പിക്കുന്നത്. തുടര്‍ച്ചയായി 14-ാം വര്‍ഷമാണ് മാര്ത്തോമ്മയിലെ കുട്ടികള്‍ ഈ വിജയം നേടിയത്.