സിവില്‍ സര്‍വീസ് ശില്പശാല നടത്തി
1457658
Monday, September 30, 2024 1:41 AM IST
പെരിയ: കേന്ദ്ര സര്‍വകലാശാലയിലെ സിവില്‍ സര്‍വീസസ് അക്കാദമിയുടെ നേതൃത്വത്തില്‍ നടത്തിയ ശില്പശാല വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് പ്രഫ. വിന്‍സെന്റ് മാത്യു ഉദ്ഘാടനം ചെയ്തു.
കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണറുമായ ഡോ.ബി. അശോക് മുഖ്യപ്രഭാഷണം നടത്തി. കോയമ്പത്തൂര്‍ ഗവ. കോളേജ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അധ്യക്ഷന്‍ ഡോ.പി. കനകരാജ്, കേന്ദ്രസര്‍വകലാശാല അസി. പ്രഫസര്‍മാരായ ഡോ. സിബാസിസ് ഹെന്‍സെ, യു. ശ്രീജിത് എന്നിവര്‍ സെഷനുകള്‍ നയിച്ചു.
എന്‍ഡോസള്‍ഫാന്‍ സ്പെഷല്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ പി. സുര്‍ജിത്, സര്‍വേ ആന്‍ഡ് ലാന്‍ഡ് റിക്കാര്‍ഡ്സ് വിഭാഗം അസി. ഡയറക്ടര്‍ അസിഫ് അലിയാര് എന്നിവരുമായി വിദ്യാര്‍ഥികള്‍ സംവദിച്ചു. പ്രഫ. ആര്. സുരേഷ്, ഡോ. ടി.ജെ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. സിവില്‍ സര്‍വീസസ് അക്കാദമി ചെയര്‍പേഴ്സണ്‍ പ്രഫ. അമൃത് ജി. കുമാര്‍ സ്വാഗതവും കോ-ഓര്‍ഡിനേറ്റര്‍ ഡോ. ബി.എസ്. ആശാലക്ഷ്മി നന്ദിയും പറഞ്ഞു.