അക്കാഡമി ഓഫ് അക്യുപങ്ചർ ഡോ.സജീവ് അഞ്ചാംബാച്ച് സർട്ടിഫിക്കറ്റ് വിതരണം
1453178
Saturday, September 14, 2024 1:44 AM IST
കാഞ്ഞങ്ങാട്: അക്കാഡമി ഓഫ് അക്യുപങ്ചർ ഡോ.സജീവിൽ നിന്നും കോഴ്സ് പൂർത്തിയാക്കിയ അഞ്ചാമത്തെ ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണം മാവുങ്കാൽ വ്യാപാരഭവൻ ഹാളിൽ ഡയറക്ടർ ഡോ. സജീവ് മറ്റത്തിൽ ഉദ്ഘാടനം ചെയ്തു. പരീക്ഷ കൺട്രോളർ ജയ സജീവ് അധ്യക്ഷത വഹിച്ചു.
ബുള്ളറ്റിൻ പ്രകാശനം അസി. ലീഡർ കെ. റിജിൻ പി.കെ. വേണുഗോപാലിന് നലകി പ്രകാശനം ചെയ്തു. കൃഷ്ണൻ നീലേശ്വരം, ജോബ് മാത്യു, എം.സി. റോയി, ജസ്റ്റിൻ ചെറിയാൻ, ഫാ. പീറ്റർ കനീഷ്, സന്ധ്യ സത്യൻ, കെ. മിഥുൻ എന്നിവർ പ്രസംഗിച്ചു. ബാച്ച് ലീഡർ ടി.ജെ. ജോണി സ്വാഗതം പറഞ്ഞു.