ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
1444615
Tuesday, August 13, 2024 10:00 PM IST
ബേക്കല്‍: പത്തുദിവസം മുമ്പ് നാട്ടില്‍ അവധിക്കെത്തിയ പ്രവാസി യുവാവ് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു.
നീലേശ്വരം ചിറപ്പുറത്തെ അനിതയുടെ ഏകമകന് അഖില്‍ദേവ് (24) ആണ് മരിച്ചത്. ഒപ്പം ബൈക്കിലുണ്ടായിരുന്ന പേരോല്‍ പഴനെല്ലിയിലെ മിഥുനെ പരുക്കുകളോടെ മംഗളുരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 8.10നു പള്ളിക്കരയിലായിരുന്നു അപകടം. ഇടിച്ചിട്ട് നിര്‍ത്താതെ പോയ തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറി കാഞ്ഞങ്ങാട് വച്ച് നാട്ടുകാര്‍ പിടികൂടി.