താത്കാലിക കച്ചവടങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് അവസാനിപ്പിക്കണം: കെടിജിഎ
1444127
Monday, August 12, 2024 1:03 AM IST
കാസര്‍ഗോഡ്: അനധികൃത കച്ചവടങ്ങള്‍ നിയന്ത്രിക്കണമെന്നും ഓണം സീസണ് മാത്രം ലക്ഷ്യം വെച്ചുള്ള താത്കാലിക കച്ചവടങ്ങള്‍ക്കുള്ള ലൈസന്‍സ് നല്കുന്നതില് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിട്ട് നില്‍ക്കണമെന്നും കേരള ടെക്സ്റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്സ് അസോസിയേഷന് കാസര്‍ഗോഡ് മേഖല ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
ആര്യാഭവന്‍ ഹാളില്‍ നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് കെ.ജെ.സജി ഉദ്ഘാടനം ചെയ്തു. അഷ്റഫ് സുല്‍സണ്‍ അധ്യക്ഷതവഹിച്ചു. സമീര്‍ ഔട്ട്ഫിറ്റ്, ടി.എ.ഇല്യാസ്, ഹസന് ഹാജി, അറ്റ്ലസ് റഹ്മാന് എന്നിവര്‍ സംബന്ധിച്ചു.
ഹാരിസ് സെനോറ സ്വാഗതവും ഫൈറോസ് മുബാറക് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: അഷ്റഫ് ഐവ (പ്രസിഡന്റ്), ഹാരിസ് സെനോറ (ജനറല്‍ സെക്രട്ടറി), ഷംസീര്‍ സാരോണ്‍ (ട്രഷറര്‍).