ചെറുവത്തൂർ: തിരുവല്ല മാർതോമ കോളജ് മൈതാനത്ത് നടക്കുന്ന 26-ാമത് സംസ്ഥാന സീനിയർ വനിത ഫുട്ബോൾ ചാമ്പ്യൻഷിപ്പിനായുള്ള കാസർഗോഡ് ജില്ലാ ടീമിനെ ബങ്കളം സ്വദേശിനി എം.അഞ്ജിത നയിക്കും.
പി.അശ്വതിയാണ് വൈസ് ക്യാപ്റ്റൻ. അംഗങ്ങൾ: എം.രേഷ്മ, ബി.എസ്.അഖില (ഗോൾ കീപ്പർ), എസ്.ആര്യശ്രീ, പ്രവീണ ഗിരീഷ്, അനന്യ, പി.മാളവിക, എം.പി.ഗ്രീഷ്മ, നൈനിക, ലക്ഷ്മിപ്രിയ, കെ.എം.മന്യ, പൂജമോൾ, ടി.അശ്വിനി, കെ.ആദിത്യ, ജെ.എസ്.അഭിരാമി, അഹാന വെങ്ങാട്ട്, സ്നിയ രാജേഷ്. ഗണേശൻ എടാട്ടുമ്മൽ, വി.വി.ഷീബ എന്നിവരാണ് പരിശീലകർ.