റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് മരിച്ചു
1436162
Monday, July 15, 2024 12:42 AM IST
കാഞ്ഞങ്ങാട്: റോഡ് മുറിച്ചുകടക്കവെ കാറിടിച്ചു പരിക്കേറ്റ് യുവാവ് മരിച്ചു. കാഞ്ഞങ്ങാട് കൊവ്വല്‍പള്ളിയിലെ മാമു എന്ന ഷാജി (43)യാണ് മരിച്ചത്. ശനികാഴ്ച രാത്രി ഒമ്പതോടെ കൊവ്വല്‍പള്ളി ടൗണിലാണ് അപകടമുണ്ടായത്. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അസീസിന്റെയും ആസ്യയുടെയും മകനാണ്. സഹോദരന്: ഷംസുദ്ദീന്.