ക്ഷേമപെന്ഷന് പാവപ്പെട്ടവന്റെ അവകാശം: ഉമ തോമസ്
1416709
Tuesday, April 16, 2024 6:57 AM IST
കാഞ്ഞങ്ങാട്: ക്ഷേമപെന്ഷന് പാവപ്പെട്ടവന്റെ അവകാശമാണെന്നും എന്നാല്‍ അത് ഔദാര്യമാണെന്ന തരത്തിലാണ് ഭരണാധികാരികള്‍ കോടതിയില്‍ പോലും സംസാരിക്കുന്നതെന്നും ഉമ തോമസ് എംഎല്‍എ.
മാവുങ്കാല്‍ കാട്ടുകുളങ്ങരയില്‍ നടന്ന യുഡിഎഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് വളരെ നിര്‍ണായകമാണ്. ജനാധിപത്യ രീതിയില്‍ ഇനി ഒരു ഇലക്ഷന് ഇന്ത്യയില്‍ നടക്കുമോ എന്ന് സംശയം തോന്നുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് കേന്ദ്രത്തിലും സമാനമായ രീതിയില്‍ കാര്‍ബണ്‍ കോപ്പി പോലുള്ള പ്രവര്‍ത്തനമാണ് കേരളത്തിലും നടന്നുകൊണ്ടിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എക്കാല്‍ കുഞ്ഞിരാമന് അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണന് പെരിയ മുഖ്യപ്രഭാഷണം നടത്തി. ബഷീര്‍ വെള്ളിക്കോത്ത്, പി.വി.സുരേഷ്, വി.എം.ജമാല്‍, ടി.കെ.സുധാകരന്, പി.ബാലകൃഷ്ണന്, സതീശന് പരക്കാട്ടില്‍, ഉമേശന് കാട്ടുകുളങ്ങര, നാരായണന് എക്കാല്‍, എ.വി.വേണുഗോപാല്‍, രമ വെള്ളിക്കോത്ത്, സിന്ധു ബാബു, വിമല കുഞ്ഞികൃഷ്ണന്, പ്രകാശന് മൊട്ടമ്മല്‍ എന്നിവര്‍ സംസാരിച്ചു.