ബയോ ബിൻ വിതരണം ചെയ്തു
1396760
Saturday, March 2, 2024 1:50 AM IST
പിലിക്കോട്: മാലിന്യ സംസ്കരണ ഉപാധിയായ ബയോ ബിന്നുകൾ സർക്കാർ സ്ഥാപനങ്ങളിൽ വിതരണം ചെയ്തു. പിലിക്കോട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൊതു സ്ഥാപനങ്ങളിൽ ബയോ ബിൻ വിതരണം നടത്തിയത്.
പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി ഉദ്ഘാടനം നിർവഹിച്ചു. സർക്കിൾ ഇൻസ്പെക്ടർ ജി.പി. മനുരാജ് ഏറ്റുവാങ്ങി.പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി.വി. സുലോചന ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ രവീന്ദ്രൻ മാണിയാട്ട്, സി.വി. ചന്ദ്രമതി, വി. പ്രദീപൻ,വി. രേഷ്ന, വിഇഒ പി. റാഷിദ് എന്നിവർ പ്രസംഗിച്ചു. പോലീസ് സ്റ്റേഷൻ ഉൾപ്പെടെ 17 സർക്കാർ സ്ഥാപനങ്ങളിലാണ് ബയോബിൻ നല്കിയത്.