റോഡ് പണിക്കായി വെള്ളത്തിന്റെ അമിതോപയോഗമെന്ന് ആക്ഷേപം
1394816
Friday, February 23, 2024 1:20 AM IST
മാലക്കല്ല്: മാലക്കല്ല് പതിനെട്ടാംമൈലിൽ തോട്ടിൽ നിന്നും റോഡ് പണിക്കായി അമിതമായി വെള്ളം കൊണ്ടുപോകുന്നതായി ആക്ഷേപം.
കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാതയുടെ പണിക്ക് വേണ്ടിയാണ് നിരവധി കുടുംബങ്ങൾ കുടിക്കാനും കൃഷി ആവശ്യങ്ങൾക്കും മറ്റുമായി ഉപയോഗിക്കുന്ന തോട്ടിൽ നിന്നും വെള്ളമെടുക്കുന്നത്. അമിതമായി വെള്ളം എടുത്താൽ തോട് വറ്റിപ്പോകുമെന്ന് നാട്ടുകാർ പറയുന്നു. താത്കാലികമായി മാത്രമേ വെള്ളം എടുക്കുന്നുവെന്ന് പറഞ്ഞെങ്കിലും ഇതു സ്ഥിരമായി എടുക്കാൻ തുടങ്ങിയതോടെ തോട്ടിലെ വെള്ളം വറ്റി തുടങ്ങി എന്ന് നാട്ടുകാർ പരാതി പറയുന്നു. വെള്ളമെടുക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ടതായി കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ പറഞ്ഞു.