മാസ്റ്റർ മൈൻഡ് സ്കോളർഷിപ്പ് പരീക്ഷ: സെന്റ് ജോസഫ്സ് സ്കൂളിന് തിളക്കമാർന്ന നേട്ടം
1394285
Tuesday, February 20, 2024 7:57 AM IST
വെള്ളരിക്കുണ്ട്: തലശേരി വിദ്യാഭ്യാസ ഏജൻസിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട മാസ്റ്റർ മൈൻഡ് സ്കോളർഷിപ്പ് പരീക്ഷയിൽ കരുവെള്ളടുക്കം സെന്റ് ജോസഫ്സ് യുപി സ്കൂളിന് തിളക്കമാർന്ന വിജയം.
ഏഴാം ക്ലാസിൽ സാൻജോ സിബി ഒന്നാം സ്ഥാനവും പി.വി. ശ്രീനിധി എട്ടാം സ്ഥാനവും റിയ ഷൈജു ഒമ്പതാം സ്ഥാനവും കരസ്ഥമാക്കി.
അഞ്ചാം ക്ലാസിൽ ഏയ്ഞ്ചൽ മരിയ ഒന്നാം സ്ഥാനവും ശ്രീനന്ദ് എസ്. നായർ നാലാംസ്ഥാനവും വൃന്ദ പാലാട് ഒമ്പതാംസ്ഥാനവും കോർപറേറ്റ് തലത്തിൽ നേടി.