ഹയര്‍സെക്കന്‍ഡറി വിഭാഗം ഇംഗ്ലീഷ് രചനാമത്സരങ്ങളില്‍ വെന്നിക്കൊടി പാറിച്ച് കമ്പല്ലൂര്‍ ജിഎച്ച്എസ്എസിലെ കൂട്ടുകാരികള്‍. കഥാരചനയില്‍ ആഷ്ന ഫ്രാന്‍സിസും കവിതാരചനയില്‍ ആര്. ആര്യയുമാണ് ഒന്നാംസ്ഥാനം നേടിയത്.
പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനികളാണ് ഇരുവരും. പത്താംക്ലാസ് വരെ ചെറുപുഴ ആര്‍ക്ക് ഏഞ്ചല്‍സ് സിബിഎസ്ഇ സ്കൂളില്‍ പഠിച്ച ഇരുവരും കലോത്സവത്തില്‍ ഇതാദ്യമായാണ് പങ്കെടുക്കുന്നത്. കടുമേനി പെരുമ്പള്ളിപ്പാറയില് ഫ്രാന്‍സിസ്- ലിന്‍സി ദമ്പതികളുടെ മകളാണ് ആഷ്ന. ചെറുപുഴയിലെ രവീന്ദ്രന്- സാലി ദമ്പതികളുടെ മകളാണ് ആര്യ.