പിന്നാക്ക സമുദായ ക്ഷേമസമിതി തെളിവെടുപ്പ് നടത്തി
1376227
Wednesday, December 6, 2023 8:09 AM IST
കാസര്‍ഗോഡ്: നിയമസഭ പിന്നാക്ക സമുദായ ക്ഷേമ സമിതി കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പ് നടത്തി മിതി ചെയര്മാന് പി.എസ്. സുപാല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ നിന്ന് ലഭിച്ചതും സമിതിയുടെ പരിഗണന ഉള്ളതുമായ ഹര്‍ജികളില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്ന് തെളിവെടുപ്പ് നടത്തി.
മലബാറിലെ ആചാര സ്ഥാനികര്‍ക്കും കോലധാരികള്‍ക്കും 800 രൂപ 3000 രൂപയായി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഖില കേരള യാദവ സഭ നല്കിയ പരാതിയിന്മേല് 2020ല്‍ 1400 രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു. കാലാനുസൃതമായ വര്‍ധനവ് സമിതി വീണ്ടും നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഇത് 2000 രൂപയാക്കി ഉയര്‍ത്തുന്ന വിഷയം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ചെയര്മാന് അറിയിച്ചു. മലബാറിലെ തീയ്യ സമുദായത്തെ ഒബിസി ലിസ്റ്റിലും എസ്സിബിസി ലിസ്റ്റിലും പ്രത്യേകം ക്രമനമ്പറില്‍ രേഖപ്പെടുത്തി പ്രത്യേകം സംവരണം നല്‍കണം എന്നാവശ്യപ്പെട്ട് തീയ്യക്ഷേമ സഭ നല്കിയ പരാതി കമ്മീഷന് പരിഗണിച്ചു. നരവംശ ശാസ്ത്ര റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് കിര്‍ത്താഡ്സിനോട് നിര്‍ദേശിച്ചു.
ക്ഷേത്ര കമ്മറ്റികള്‍ വിശ്വകര്‍മജര്‍ക്ക് മതിയായ സ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വിശ്വകര്‍മ ഫെഡറേഷന് നല്കിയ പരാതി, കൊങ്കിണി ഭാഷ സംസാരിക്കുന്ന ലാറ്റിന്‍ കത്തോലിക്ക വിഭാഗക്കാരെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക സഭ നല്കിയ പരാതി തുടങ്ങിയവ സമിതി പരിഗണിച്ചു. ഒരു പുതിയ പരാതി സ്വീകരിച്ചു.
കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തെളിവെടുപ്പില്‍ കേരള നിയമസഭ പിന്നോക്ക സമുദായ ക്ഷേമ സമിതി അംഗങ്ങളായ എംഎല്‍എമാരായ ജി. സ്റ്റീഫന്‍, കുറുക്കോളി മൊയ്തീന് എന്നിവര്‍ പങ്കെടുത്തു, എഡിഎം കെ. നവീന്‍ ബാബു സ്വാഗതവും നിയമസഭ സെക്രട്ടേറിയറ്റ് ഡെപ്യൂട്ടി സെക്രട്ടറി എന്‍.ജി. ദീപ നന്ദിയും പറഞ്ഞു. പിന്നാക്ക വിഭാഗ കമ്മീഷന് അസി. രജിസ്ട്രാര്‍ ദേവസ്വം വകുപ്പ് സെക്ഷന്‍ ഓഫീസര്‍ കിര്‍ത്താഡ്സ് റിസര്‍ച്ച് ഓഫീസര്‍ സെക്രട്ടറിയേറ്റ് ജീവനക്കാര്‍, വിവിധ വകുപ്പ് ജീവനക്കാര്‍, ഹര്‍ജിക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.