271 പരാതികള്‍, 103 എണ്ണം തീര്‍പ്പാക്കി
1299374
Friday, June 2, 2023 12:26 AM IST
വെള്ളരിക്കുണ്ട്: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിന് വെള്ളരിക്കുണ്ട് താലൂക്കില്‍ ലഭിച്ചത് 271 പരാതികള്‍. ഇതില്‍ 103 എണ്ണം തീര്‍പ്പാക്കി. 233 പുതിയ അപേക്ഷകള്‍ ലഭിച്ചു.
ദര്‍ശന ഓഡിറ്റോറിയത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ഇ. ചന്ദ്രശേഖരന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
എം. രാജഗോപാലന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റുമാരായ രാജു കട്ടക്കയം, ടി.കെ. രവി, ഗിരിജ മോഹന്‍, ജോസഫ് മുത്തോലി, ടി.കെ. നാരായണന്, പ്രസന്ന പ്രസാദ്, പി. ശ്രീജ, ജില്ലാപഞ്ചായത്തംഗം ഷിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്തംഗം സി.രേഖ, വാര്‍ഡ് മെംബര്‍ കെ.ആര്. വിനു, സബ് കളക്ടര്‍ സൂഫിയാന് അഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.