വെള്ളരിക്കുണ്ട്: കൊന്നക്കാട് ചൈത്രവാഹിനി ഫാര്‍മേഴ്സ് ക്ലബ് ബളാല്‍ കൃഷിഭവനും ബളാല്‍ സിഡി എസും സംയുക്തമായി സംഘടിപ്പിച്ച ചക്ക-മാമ്പഴ മഹോത്സവം സമാപിച്ചു.
സമാപനസമ്മേളനം വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹന്‍ ഉദ്ഘാടനം ചെയ്തു. ബളാല്‍ കുടുംബശ്രീ ചെയര്‍പേഴ്സണ്‍ മേരി ബാബു അധ്യക്ഷതവഹിച്ചു. റിട്ട.ഐജി മധുസൂദനൻ, ജില്ലാ പഞ്ചായത്തംഗം ജോമോന് ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, പി.സി.രഘുനാഥൻ, പി.എം.ജോര്‍ജ്, വി.ജെ. ആന്‍ഡ്രൂസ്, ഡാര്ലിന് ജോര്‍ജ് കടവൻ, മോഹനന് വെള്ളരിക്കുണ്ട്, ജോസ് വാഴപ്ലാക്കൽ, ടിജോ ജോസഫ്, ബിബിന്‍ അറയ്ക്കൽ, ജോസി എടപ്പാടിയിൽ, മാത്യു ജോസഫ്, സണ്ണി പൈകട, ലിബിന് ആലപ്പാട്ട്, ജിജി കുന്നപ്പള്ളി, ബേബി ചെമ്പരത്തി, കുഞ്ഞുമോന് എന്നിവര്‍ പ്രസംഗിച്ചു. ജോര്‍ജ് തോമസ് സ്വാഗതവും ഷിനോജ് ഇളം തുരുത്തി നന്ദിയും പറഞ്ഞു.