തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മൂ​ന്നു​മാ​സ​ത്തി​ന​കം സ്‌​പെ​ഷ​ല്‍ ഡ്രൈ​വ്
Friday, May 26, 2023 1:00 AM IST
കാ​സ​ര്‍​ഗോ​ഡ്:​ജി​ല്ല​യി​ല്‍ റീ​സ​ര്‍​വേ​യി​ല്‍ ഉ​ള്‍​പ്പെ​ടാ​തെ പോ​യ തീ​ര​ദേ​ശ​മേ​ഖ​ല​യി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മൂ​ന്നു മാ​സ​ത്തി​ന​കം ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​പെ​ഷ​ല്‍ ഡ്രൈ​വ് ന​ട​ത്തി സ​ര്‍​വേ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മു​നി​സി​പ്പ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന കാ​സ​ര്‍​ഗോ​ഡ് നി​യോ​ജ​ക​മ​ണ്ഡ​ല തീ​ര​സ​ദ​സി​ല്‍ തീ​രു​മാ​ന​മാ​യി. ബീ​ര​ന്ത്ബ​യ​ലി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള 105 സു​നാ​മി വീ​ടു​ക​ളി​ല്‍ 86 വീ​ടു​ക​ളി​ല്‍ മാ​ത്ര​മാ​ണ് താ​മ​സ​മു​ള്ള​തെ​ന്നും വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത​തി​നാ​ല്‍ ആ​ളു​ക​ള്‍ വി​ട്ടു​പോ​വു​ക​യാ​ണെ​ന്നും വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ജി​ല്ലാ ക​ള​ക്ട​ർ, തീ​ര​ദേ​ശ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ൾ, വാ​ര്‍​ഡ് മെ​മ്പ​ര്‍ എ​ന്നി​വ​ര്‍ നേ​രി​ട്ട് വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​നും വീ​ടു​ക​ളു​ടെ അ​ഴു​ക്കു​ചാ​ല്‍ സം​വി​ധാ​നം, ശു​ചി​ത്വം, മ​റ്റു അ​ടി​സ്ഥാ​ന കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി. ജി​ല്ല​യി​ലെ അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ലും റ​സ്‌​ക്യൂ ബോ​ട്ടു​ക​ളും പ​രി​ശീ​ല​നം ല​ഭി​ച്ച അ​ഞ്ചു പേ​ര​ട​ങ്ങു​ന്ന റ​സ്‌​ക്യൂ ഫോ​ഴ്‌​സി​നെ​യും നി​യോ​ഗി​ക്കും. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഇ​ന്‍​ഷു​റ​ന്‍​സി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​പ്പ​റ്റി അ​വ​ബോ​ധം ന​ല്‍​കും.