അധ്യാപക ഒഴിവ്
1297448
Friday, May 26, 2023 1:00 AM IST
എളേരിത്തട്ട്: ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ഗവ.കോളജില്‍ നടപ്പ് അധ്യയന വര്‍ഷത്തേക്ക് കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ അധ്യാപക ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ നെറ്റ്. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തരബിരുദം ഉള്ളവരെ പരിഗണിക്കും. നാളെ രാവിലെ 10നു കമ്പ്യൂട്ടര്‍ സയന്‍സ്, 11നു മാത്തമാറ്റിക്സ് അഭിമുഖം നടക്കും. കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്ട്രേഷന് നമ്പർ, ജനനതീയതി, വിദ്യാഭ്യാസയോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം അന്നേദിവസം എത്തണം. ഫോൺ: 0467 2241345, 9847434858.
ബളാന്തോട്: ജിഎച്ച്എസ്എസില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുള്ള മാത്സ് (സീനിയര്‍), കൊമേഴ്സ് (സീനിയർ), മാത്സ് (ജൂണിയര്‍), ബോട്ടണി (ജൂണിയർ), കെമിസ്ട്രി (ജൂണിയർ) തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക ഒഴിവ്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 30നു രാവിലെ 10.30ന് സ്കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോൺ; 9446413719.
നീലേശ്വരം: കോട്ടപ്പുറം സിഎച്ച്എംകെഎസ് ജിവിഎച്ച്എസ്എസില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം മാത്തമാറ്റിക്സ് (സീനിയർ), സുവോളജി (ജൂണിയർ), അറബിക് (ജൂണിയർ) അധ്യാപക ഒഴിവുകളുണ്ട്. കൂടിക്കാഴ്ച 29നു രാവിലെ 10നു സ്കൂള്‍ ഓഫീസിൽ.
എടനീര്‍: ജിഎച്ച്എസ്എസില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സ്റ്റാറ്റിസ്റ്റിക്സ് (സീനിയർ), മലയാളം (ജൂണിയർ), അറബിക് (ജൂണിയർ), ഹിസ്റ്ററി (ജൂണിയർ), കൊമേഴ്സ് (ജൂണിയർ) എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച്ച 31നു രാവിലെ 11ന് സ്കൂള്‍ ഓഫീസിൽ. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോൺ: 7025132553.