വി​ചാ​ര​ണ​വേ​ള​യി​ല്‍ മു​ങ്ങി​യ പോ​ക്‌​സോ കേ​സ് പ്ര​തി​യെ ആസാ​മി​ല്‍ നി​ന്ന് പി​ടി​കൂ​ടി
Friday, March 31, 2023 12:40 AM IST
നീ​ലേ​ശ്വ​രം: വി​ചാ​ര​ണ​വേ​ള​യി​ല്‍ മു​ങ്ങി​യ പോ​ക്‌​സോ കേ​സ് പ്ര​തി​യെ നീ​ലേ​ശ്വ​രം പോ​ലീ​സ് ആസാ​മി​ല്‍ നി​ന്നും പി​ടി​കൂ​ടി. ആസാം ദി​ഗ്‌​ബോ​യി മി​ല​ന്‍ ന​ഗ​ര്‍ സ്വ​ദേ​ശി ശേ​ഖ​ര്‍ ചൗ​ധ​രി​യെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.
2016 ലെ ​കേ​സി​ല്‍ ര​ണ്ടു​വ​ര്‍​ഷം ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്ന പ്ര​തി വി​ചാ​ര​ണ വേ​ള​യി​ല്‍ മു​ങ്ങി​യ​പ്പോ​ള്‍ ആ​ണ് കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം, നീ​ലേ​ശ്വ​രം സ്റ്റേ​ഷ​നി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ വി​നോ​ദ് കോ​ടോ​ത്ത്, കെ.​വി.​ ഷി​ബു, പി.​ അ​നീ​ഷ് എ​ന്നി​വ​ര്‍ ആസാ​മി​ലെ​ത്തി പ്ര​തി​യെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്ത് കൊ​ണ്ടു​വ​ന്ന​ത്.
പ്ര​തി​യെ അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക് സെ​ഷ​ന്‍​സ് ജ​ഡ്ജ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി.