മ​ട​ക്ക​ര​യി​ല്‍ ചെ​മ്മീ​ന്‍ ചാ​ക​ര
Thursday, March 23, 2023 12:53 AM IST
ചെ​റു​വ​ത്തൂ​ര്‍: പൂ​വാ​ല​ന്‍ ചെ​മ്മീ​ന്‍ കൊ​ണ്ട് വ​ള്ളം നി​റ​ഞ്ഞ​പ്പോ​ള്‍ മ​ല്‍​സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ മ​നം നി​റ​ഞ്ഞു. മ​ട​ക്ക​ര തു​റ​മു​ഖ​ത്തു നി​ന്നു ക​ട​ലി​ല്‍ ഇ​റ​ങ്ങി​യ വ​ള്ള​ങ്ങ​ള്‍​ക്ക് വ​ല നി​റ​യെ ചെ​മ്മീ​ന്‍ ചാ​ക​ര​യാ​ണ് ഇ​ന്ന​ലെ ല​ഭി​ച്ച​ത്. 1,000മു​ത​ല്‍ 2,000 കി​ലോ​വ​രെ പൂ​വാ​ല​ന്‍ ചെ​മ്മീ​നാ​ണ് ഓ​രോ വ​ള്ള​ത്തി​ലും കി​ട്ടി​യ​ത്.
കി​ലോ​യ്ക്ക് 175രൂ​പ വ​ച്ചാ​ണ് വ്യാ​പാ​രി​ക​ള്‍ വ​ള്ള​ക്കാ​രി​ല്‍ നി​ന്ന് ചെ​മ്മീ​ന്‍ വാ​ങ്ങി​യ​ത്. ഒ​രു മാ​സം മു​ന്‍​പ് വ​രെ വ​ള്ള​ങ്ങ​ള്‍​ക്ക് അ​യ​ല​യും മ​ത്തി​യും ധാ​രാ​ള​മാ​യി കി​ട്ടി​യി​രു​ന്നു.
എ​ന്നാ​ല്‍ ആ​ഴ്ച​ക​ളാ​യി അ​യ​ല​യു​ടെ​യും മ​ത്തി​യു​ടെ​യും ല​ഭ്യ​ത കു​റ​ഞ്ഞി​രു​ന്നു. മ​റ്റു മീ​നു​ക​ളും ഒ​ന്നും ത​ന്നെ ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തോ​ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ചെ​ല​വി​നു പോ​ലും വി​ഷ​മി​ക്കു​ന്ന വേ​ള​യി​ലാ​ണ് ക​ട​ലി​ല്‍ ചെ​മ്മീ​ന്‍ ചാ​ക​ര എ​ത്തി​യ​ത്. എ​ന്നാ​ല്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ള്‍​ക്ക് കാ​ര്യ​മാ​യ മീ​ന്‍ ല​ഭി​ച്ച​തു​മി​ല്ല.