എന്റെ കേരളം പ്രദര്‍ശന വിപണനമേള മേയില്‍
1279587
Tuesday, March 21, 2023 12:51 AM IST
കാസര്‍ഗോഡ്: സംസ്ഥാന സര്‍ക്കാര്‍ വിവര പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു. മേയ് മൂന്നു മുതല്‍ ഒമ്പതു വരെ ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജില്ലയുടെ ചുമതലയുള്ള തമന്ത്രി അഹമ്മദ് കോവില്‍ മുഖ്യരക്ഷാധികാരിയായും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ചെയര്‍മാനായും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന് കണ്‍വീനറുമായാണ് സംഘാടകസമിതി രൂപീകരിച്ചത്. രാജ്മോഹന്‍ ഉണ്ണിത്താന് എംപി, എംഎല്‍എമാരായ ഇ. ചന്ദ്രശേഖരന്, സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാലന്‍, എന്‍.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷറഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത എന്നിവര്‍ രക്ഷാധികാരികള്‍ ആണ്.