കനകപ്പള്ളി അമലോത്ഭവ മാതാ കുരിശുപള്ളി തിരുനാളിന് കൊടിയേറി
1246569
Wednesday, December 7, 2022 1:07 AM IST
വെള്ളരിക്കുണ്ട്: കനകപ്പള്ളി വിശുദ്ധ മാര്ട്ടിന് ഡി പോറസ് ഇടവകയുടെ കുരിശുപള്ളിയില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാളാഘോഷങ്ങള്‍ക്ക് ഇടവക വികാരി ഫാ.പീറ്റര്‍ കനീഷ് കൊടിയേറ്റി. തുടര്‍ന്ന് ആഘോഷമായ ദിവ്യബലി, വചനസന്ദേശം, നൊവേന, ദിവ്യകാരുണ്യ ആശീര്‍വാദം എന്നിവ നടന്നു.
ഇന്ന് വൈകുന്നേരം 5.30 ന് നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ. പീറ്റര്‍ കണ്ണംപുഴയും സമാപനദിവസമായ നാളെ ഫാ.ആന്‍സല്‍ പീറ്ററും കാര്‍മികത്വം വഹിക്കും.