ടാപ്പിംഗ് തൊഴിലാളിയെ അടിച്ചുവീഴ്ത്തി പണം കവര്ന്നു
1242576
Wednesday, November 23, 2022 12:41 AM IST
രാജപുരം: പുലര്ച്ചെ റബര് ടാപ്പിംഗിനെത്തിയ തൊഴിലാളിയെ അടിച്ചുവീഴ്ത്തി പണവും മൊബൈല് ഫോണും കവര്ന്നു. മാനടുക്കം പാടി മായാസദനത്തിലെ എം.ബി.മദനമോഹനന് (48) ആണ് കവര്ച്ചയ്ക്കിരയായത്. ഇന്നലെ പുലര്ച്ചെ 3.30 ന് കള്ളാര് പെരുമ്പള്ളിയില് വച്ചായിരുന്നു സംഭവം. അങ്കണവാടിക്ക് സമീപമുള്ള തോട്ടത്തിലെ മെഷീന് പുരയില് വച്ചാണ് മോഹനനെ ആക്രമിച്ചത്.
12500 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. അക്രമി സ്കൂട്ടറില് കടന്നുകളയുകയായിരുന്നു. മദനമോഹനന്റെ പരാതിയില് രാജപുരം പോലീസ് കേസെടുത്തു.