സം​സ്ഥാ​ന ക​രാ​ട്ടേ മ​ത്സ​ര​ങ്ങ​ളി​ല്‍ കാ​സ​ര്‍​ഗോ​ഡി​ന് 23 മെ​ഡ​ല്‍
Wednesday, September 28, 2022 1:05 AM IST
നീ​ലേ​ശ്വ​രം: തി​രു​വ​ന​ന്ത​പു​രം ജി​മ്മി ജോ​ര്‍​ജ് ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന സം​സ്ഥാ​ന ക​രാ​ട്ടേ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മി​ക​ച്ച മെ​ഡ​ല്‍ നേ​ട്ട​വു​മാ​യി കാ​സ​ര്‍​ഗോ​ഡ് ജി​ല്ല ടീം. 11 ​സ്വ​ര്‍​ണ​വും അ​ഞ്ച് വെ​ള്ളി​യും ഏ​ഴു വെ​ങ്ക​ല​വും ഉ​ള്‍​പ്പെ​ടെ 23 മെ​ഡ​ലു​ക​ളാ​ണ് ടീം ​നേ​ടി​യ​ത്. ര​ണ്ട് സ്വ​ര്‍​ണം നേ​ടി​യ ദേ​ശീ​യ മെ​ഡ​ല്‍ ജേ​താ​വ് ആ​ദി​ത്യ ദാ​മോ​ദ​ര​നാ​ണ് ടീ​മി​ലെ മി​ക​ച്ച താ​രം. ആ​ദി​ത്യ​യ്‌​ക്കൊ​പ്പം നീ​ലേ​ശ്വ​രം സെ​യ്‌​ഡോ കാ​ന്‍ ചാ​മ്പ്യ​ന്‍​സ് ക​രാ​ട്ടെ അ​ക്കാ​ഡ​മി​യി​ല്‍ നി​ന്നു​ള്ള ദേ​ശീ​യ താ​ര​ങ്ങ​ളാ​യ സ്മൃ​തി കെ. ​ഷാ​ജു, മാ​ലി​നി സ​ലി, സൗ​പ​ര്‍​ണി​ക, അ​ഭി​ഷേ​ക്, സം​സ്ഥാ​ന താ​ര​മാ​യ അ​ഭി​ന​ന്ദ് എ​ന്നി​വ​രും തി​ള​ങ്ങി. സ്മൃ​തി കെ. ​ഷാ​ജു, ആ​ന്‍​ഷു സ​ന്തോ​ഷ് എ​ന്നി​വ​രാ​ണ് ടീ​മി​നെ ന​യി​ച്ച​ത്. ജി​ല്ല ക​രാ​ട്ടെ അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും ഏ​ഷ്യ​ന്‍ റ​ഫ​റി​യു​മാ​യ ഷാ​ജു മാ​ധ​വ​നാ​യി​രു​ന്നു മു​ഖ്യ പ​രി​ശീ​ല​ക​ന്‍. നി​സാ​ര്‍ ഇ​രി​ക്കൂ​ര്‍ ടീം ​കോ​ച്ചും സു​പ്രി​യ മ​യി​ച്ച മാ​നേ​ജ​രു​മാ​യി​രു​ന്നു.