കെസിവൈഎം ‘യുവോദയം' സംഗമം നടത്തി
1590648
Thursday, September 11, 2025 12:53 AM IST
തലശേരി: കലാലയങ്ങളിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മേജർ, മൈനർ സീറ്റുകളിൽ വിജയം നേടിയ തലശേരി അതിരൂപതാംഗങ്ങളായ യുവജനങ്ങളുടെ സംഗമം "യുവോദയം' കെസിവൈഎം, എസ്എംവൈഎം അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.
കെസിവൈഎം അതിരൂപത ഡയറക്ടർ ഫാ. അഖിൽ മാത്യു മാത്യു മുക്കുഴി ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര അധ്യക്ഷത വഹിച്ചു. അതിരൂപത ജനറൽ സെക്രട്ടറി അമൽ പേഴുംകാട്ടിൽ, ഭാരവാഹികളായ ശ്രേയ ശ്രുതിനിലയം, അഖിൽ നെല്ലിയ്ക്കൽ, സാൻജോസ് കളരിമുറിയിൽ, എഡ്വിൻ തെക്കേമുറിയിൽ എന്നിവർ നേതൃത്വം നൽകി.