സ്വകാര്യ ബസിലെ എയർ ഹോൺ അഴിപ്പിച്ചു; പിഴ ഈടാക്കി
1590642
Thursday, September 11, 2025 12:53 AM IST
ഇരിട്ടി: മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ സ്വകാര്യ ബസിൽ അനധികൃതമായി സ്ഥാപിച്ച എയർഹോൺ അഴിപ്പിച്ച് പിഴ ഈടാക്കി. കൊട്ടിയൂർ-ഇരിട്ടി മണിക്കടവ് റൂട്ടിലോടുന്ന പ്രസാദം ബസിൽ നിയമവിരുദ്ധമായി സ്ഥാപിച്ച എയർ ഹോണാണ് കണ്ടെത്തി അഴിപ്പിച്ചത്. ബസ് ഉടമയിൽ നിന്നും 2000 രൂപ പിഴ ഈടാക്കി.
യാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കും ജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ എയർ ഹോൺ മുഴക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇരിട്ടി ബസ് സ്റ്റാൻഡിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി.എ. സുമേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മോട്ടോർ വാഹനവകുപ്പധികൃതർ അറിയിച്ചു.