തനിച്ച് താമസിച്ചിരുന്ന യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ
1453883
Tuesday, September 17, 2024 10:11 PM IST
ചെമ്പേരി: അമ്പഴത്തുംചാലിൽ തനിച്ചു താമസിച്ചിരുന്ന യുവാവിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മാലൂർ തോലമ്പ്ര സ്വദേശി കെ. രാജേഷ് (41) ആണ് മരിച്ചത്. ചെമ്പേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ദിവസക്കൂലിക്ക് ജോലി ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ജോലി കഴിഞ്ഞ് മടങ്ങിയ രാജഷ് ഇന്നലെ ജോലി സ്ഥലത്ത് എത്താതിരുന്നതിനാൽ ഫോണിൽ വിളിച്ചെങ്കിലും കിട്ടാതായതോടെ സഹപ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോൾ വീടിനുള്ളിൽ കസേരയിൽ ഇരുന്ന് മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഹൃദയാഘാതമായിരിക്കാം മരണകാരണമെന്നാണു പ്രാഥമിക നിഗമനം.
മൃതദേഹത്തിന് രണ്ടുദിവസത്തിലധികം പഴക്കം തോന്നിക്കുന്ന അവസ്ഥയിലായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കുടിയാന്മല പോലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. നിഷയാണ് മരിച്ച രാജേഷിന്റെ ഭാര്യ. രണ്ടു മക്കളുണ്ട്.