ശ്രീകണ്ഠപുരം: ഇരിക്കൂർ നിയോജക മണ്ഡലത്തിൽ പുതിയ ബസ് റൂട്ട് അനുവദിക്കുന്നതിന് ശ്രീക ണ്ഠപുരത്ത് സംഘടിപ്പിച്ച ജനകീയ സദസിൽ ജനങ്ങളുടെ നിവേദന പ്രവാഹം. എംഎൽഎയുടെ നിർദേശാനുസരണം മോട്ടോർ വാഹന വകുപ്പ് പങ്കെടുത്ത ജനസദസിലാണ് ബസുകൾക്കായി മുറവിളി ഉയർന്നത്.
ജനകീയ സദസ് ശ്രീകണ്ഠപുരം നഗരസഭ ഹാളിൽ സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജോയിന്റ് ആർടിഒ സി. പദ്മകുമാർ, ഡിടിഒ വി.സി. മനോജ് കുമാർ, നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന, പഞ്ചായത്ത് പ്രസിഡന്റുമാരായ വി.പി. മോഹനൻ, ബേബി ഓടംപള്ളിൽ, ജോജി കന്നിക്കാട്ട്, കെ. എസ്. ചന്ദ്രശേഖരൻ, മിനി ഷൈബി, ടി.പി. ഫാത്തിമ, ജില്ലാ പഞ്ചായത്തംഗം എൻ.പി. ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.